യുഎസിൽ ശൈത്യകാല യാത്രയ്ക്ക് പോയ ഇന്ത്യൻ വിദ്യാർഥിയെ കാൺമാനില്ല; തിരച്ചിൽ ഊർജ്ജിതം

ടെക്സസ് : യുഎസിലെ ടെക്സസിൽ എംഎസ് വിദ്യാർഥിയായ ഇന്ത്യൻ യുവാവിനെ കാണാതായി. ശൈത്യകാല യാത്രയ്ക്ക് അലാസ്കയിൽ തനിച്ചു പോയ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശി 24 വയസ്സുകാരനായ കരസാനി ഹരികൃഷ്ണ റെഡ്ഡിയാണ് കാണാതായത്. ഡിസംബർ 22ന് ക്രിസ്മസ് അവധിക്ക് യാത്രപോയ ഹരികൃഷ്ണ റെഡ്ഡി രണ്ടാഴ്ചയ്ക്കുള്ളിൽ മടങ്ങിവരുമെന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താതിനെ തുടർന്നാണ് വ്യാപക തിരച്ചിലുമായി സുഹൃത്തുക്കൾ രംഗത്തെത്തിയിരിക്കുന്നത്.

ഡിസംബർ 30നാണ് ഹരികൃഷ്ണ അവസാനമായി സുഹൃത്തുക്കളെയും കുടുംബത്തെയും ബന്ധപ്പെട്ടതെന്ന് അലാസ്ക‌ പൊലീസ് അറിയിച്ചു. പൊതുഗതാഗതം വഴി യാത്ര ചെയ്ത ഹരികൃഷ്ണയുടെ മൊബൈൽ ഫോണിൽ അവസാനമായി സിഗ്നൽ കണ്ടെത്തിയത് ഡിസംബർ 31നാണ്. ശൈത്യകാലത്തിന് പേരുകേട്ട അലാസ്കയിൽ ഡിസംബർ 31 മുതൽ ജനുവരി 1 വരെയുള്ള താപനില -40 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരുന്നു. വിനോദസഞ്ചാരികൾ സാധാരണയായി ശൈത്യകാലത്തെ കഠിനമായ കാലാവസ്‌ഥ കാരണം ഈ സമയങ്ങളിൽ അലാസ്ക‌യിലേക്ക് യാത്ര പോകാറില്ല.

പർവതപ്രദേശങ്ങളിലെ യാത്രയായതിനാൽ ഹരികൃഷ്ണയുടെ ഫോണിന് റേഞ്ച് ഇല്ലാത്തതായിരിക്കുമെന്നാണ് ഫോൺ സ്വിച്ച് ഓഫ് ആയപ്പോൾ സുഹൃത്തുക്കൾ കരുതിയത്. ജനുവരി നാലിനകം മടങ്ങിവരുമെന്ന് അറിയിച്ച ഹരികൃഷ്ണയെ കാണാതായതോടെ സുഹൃത്തുക്കൾ അന്വേഷണം ആരംഭിച്ചു. ഹരി എവിടെയാണെന്ന വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു

An Indian student who went on a winter trip to the US has gone missing

More Stories from this section

family-dental
witywide