
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോര്‍ക്ക്: മെയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീമിന്റെ ഷോകളുടെ ടിക്കറ്റ് വിതരണ ഉൽഘാടനം ന്യൂ യോർക്കിലെ സിത്താർ പാലസിൽ കൂടിയ യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു.
പഴയതുപോലെ സ്റ്റേജ് ഷോകളുടെ ഒരു പൂക്കാലം തന്നെ തിരിച്ചു വരുന്നു . ചിരിക്കാനും ചിന്തിക്കാനുമുള്ള സ്ക്രിപ്റ്റുകളും തമാശകൾ കേട്ട് കാണികളെ പ്രകമ്പനം കൊള്ളിക്കാനും അനു സിത്താരയുടെ പത്തു അംഗ ടീം മെയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം യാത്ര ചെയ്യുബ്ബോൾ നിങ്ങൾക്കും നിങ്ങളുടെ സ്ഥലത്തു ഈ ഷോക്ക് വേണ്ടി ബുക്ക് ചെയ്യാം.

സ്‌കൂള്‍ കലോല്‍സവ വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട നര്‍ത്തകിയായി സിനിമയിലെത്തിയ നടി അനു സിത്താര, ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മോഡലും ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ, അനുഗ്രഹീത ഗായകന്‍ വിപിന്‍ സേവ്യര്‍, ടെലിവിഷന്‍ ഷോകളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മിമിത്രി കലാകാരന്‍ രാജേഷ് അടിമാലി, എന്നിവര്‍ക്കൊപ്പം കാര്‍ത്തിക, സുനുല്‍ പാറയ്ക്കല്‍, അഖില്‍ കവലിയൂര്‍, റോണി റാഫേല്‍, ജസ്റ്റിന്‍ പോള്‍ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് ‘സിനി ഫ്യൂഷന്‍-2026’. കണ്ടവർ ഒരേ സ്വരത്തിൽ നല്ല അഭിപ്രായം പറഞ്ഞ ഷോ ….
ടിക്കറ്റ് വിതരണ ഉൽഘാടന വേളയിൽ പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ, റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി , നാഷണൽ കമ്മിറ്റി മെമ്പേർസ് ആയ ജീമോൻ വർഗീസ് , മത്തായി ചാക്കോ, ഫൊക്കാന ലീഡേഴ്‌സ് ആയ ഫിലിപ്പോസ് ഫിലിപ്പ് , ജോയി ഇട്ടൻ ,വർഗീസ് ഉലഹന്നാൻ ,രാജു ജോയി , നൈനാൻ ജേക്കബ് , ഷെമി ജേക്കബ് ,ഫ്രാൻസിസ് കാരക്കാട് ,ഷിബുമോൻ മാത്യു , ജിജി ടോം ,അലക്സ് എബ്രഹാം , ലിജോ ജോൺ ,ദേവസി പാലാട്ടി, ജോർജ് കുഴിയാഞ്ഞാൽ , ജോസഫ് മാത്യു , ജോൺ മാത്യു(ജോണി ) ,മാധ്യമ പ്രവർത്തകർ ആയ സുനിൽ ട്രൈസ്റ്റാർ , ജോർജ് ജോസഫ് തുടങ്ങി അൻപതിൽ അധികം പേര് പങ്കെടുത്തു.
അമേരിക്കന്‍ മലയാളികളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന ഭവന നിര്‍മാണ പദ്ധതിക്കായി പ്രമുഖ ചലചിത്ര പ്രതിഭകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ അരങ്ങേറുന്നത് . മെയ് രണ്ടാം തീയതി ന്യൂ ജേഴ്സിയിലും , മൂന്നാം തീയതി ന്യൂ യോർക്ക് റോക്‌ലാൻഡ് കൗണ്ടിയിലും മെയ് 9 കണക്ടികട്ടിലും , 10 തീയതി ന്യൂ യോർക്ക് ലോങ്ങ് ഐലണ്ടിലും, മെയ് 18 നു ഹ്യൂസ്റ്റണിലും,18ന് ഡാളസിലും മെയ് 23 ഫ്ളോറിഡയിലും ഉൾപ്പെടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ചിരിയുടെ മാലപ്പടകത്തിന് തിരികൊളുത്തുവാനും , ഡാൻസും , പാട്ടും മിമിക്രിയുമായി സന്തോഷകരമായ ഒരു സന്ധ്യ ഒരുക്കുവാനും ഓർമ്മകളിൽ എന്നെന്നും ഓർത്തിരിക്കുവാൻ ഉള്ള ഒരു ഷോ ആയിരിക്കും എന്നകാര്യത്തിൽ സംശയം വേണ്ട.
നമ്മൾ പറയുന്ന തമാശയ മറ്റുള്ളവർക്ക് ഇഷ്ട്പെടുണ്ടെകിൽ അതിൽ എന്തെങ്കിലും ആലോചിക്കാനുണ്ടെങ്കിൽ അതൊരു സംഭവമാണ്. ചിരി നിർത്തിയ ശേഷമുണ്ടാകുന്ന ആ ചിന്തയാണ് ആ ചിരിയുടെ ആയുസ്സ് നീട്ടുന്നത്. അതെ ഈ ഷോ കണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഇത് തിരിച്ചറിയാനാവു.
കൂടുതൽ വിവരങ്ങൾക്ക് : സജിമോൻ ആന്റണി 862-438-2361
നിങ്ങളെ ഓരോരുത്തരെയും ഈ ഷോ കാണുവാൻ വേണ്ടി വിനീത പൂർവ്വം ക്ഷണിക്കുന്നു.
Anu Sithara mega show ‘Cine Fusion-2026’ ticket distribution














