മെക്സിക്കോ സിറ്റി: പ്രശസ്ത വിഖ്യാത ചിത്രം ‘അപ്പോക്കലിപ്റ്റോ’ താരമായ മെക്സിക്കൻ നടൻ ഹെറാർഡോ ടരസെന (55) അന്തരിച്ചു. നെറ്റ്ഫ്ളിക്സ് പരമ്പരയായ ‘നാർക്കോ: മെക്സിക്കോ’യിലൂടെയും ആഗോളശ്രദ്ധ നേടിയ നടനാണ് ഹെറാർഡോ ടരസെന. ജനുവരി 31-ന് ടരസെന അന്തരിച്ച വിവരം മെക്സിക്കൻ ഫിലിം അക്കാദമിയാണ് പുറംലോകത്തെ അറിയിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.
1970-ൽ മെക്സിക്കോ സിറ്റിയിലാണ് ജനിച്ച അദ്ദേഹം തിയേറ്റർ ആർട്സിൽ ബിരുദം നേടിയ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. 1990-കളിൽ സിനിമയിൽ സജീവമായി. മെൽ ഗിബ്സണിന്റെ അപ്പോക്കലിപ്റ്റോയിൽ ‘മിഡിൽ ഐ’ എന്ന പ്രതിനായക കഥാപാത്രത്തെ അവിസ്‌മരണീയമാക്കിയത് ടരസെനയ്ക്ക് വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തു. ‘ 2018-20 കാലത്ത് സംപ്രേഷണം ചെയ്ത ‘നാർക്കോസ്: മെക്സിക്കോ’ എന്ന പരമ്പരയിലെ ‘പാബ്ലോ അക്കോസ്റ്റ’ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
Apocalypto star Gerardo Tarasena passed away














