പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് തുടക്കമായി. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ആചാര സംരക്ഷണത്തിന്റെ കാഴ്ചയാണ് ആറന്മുള വള്ളംകളിയിലൂടെ കാണാനാവുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ മറ്റൊരു സംസ്ഥാനവും ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നില്ല എന്നാൽ കേരളം അങ്ങനെയല്ല. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെന്നും അത് അഭിമാനിക്കാവുന്ന കാര്യമാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
അതേസമയം, മത്സരത്തിൽ അമ്പത്തിയൊന്ന് പള്ളിയോടങ്ങളാണ് ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നത്. നെഹ്റ്രു ട്രോഫി മാതൃകയിലാണ് വള്ളംകളി നടക്കുക. ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന പള്ളിയോടം മന്നം ട്രോഫിയിൽ മുത്തമിടും. എ – ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്നത്. ഗവർണർ രാജേന്ദ്ര അർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി എം ജോൺ, മോൻസ് ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Aranmula Uthrattathi Boat Race begins; Vice President flags it off.










