ഫോർട്ട് ഹൂഡ് വെടിവെപ്പ് കേസ്: പ്രതിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്ന പെന്റഗൺ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

വാഷിംഗ്ടൺ: ടെക്സാസിലെ ഫോർട്ട് ഹൂഡ് സൈനിക താവളത്തിൽ 13 പേരെ വെടിവച്ചുകൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ മേജർ നിഡാൽ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് പെന്റഗൺ. വരുന്ന ഡിസംബർ മൂന്നിനാണ് ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പാക്കുന്നത്. സൈനിക നടപടിയുടെ ഭാഗമായി ഫയറിംഗ് സ്ക്വാഡ് പ്രതിയെ വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങൾ പൊതുജനങ്ങൾക്കായി തത്സമയം സംപ്രേഷണം ചെയ്യുമെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചത്.

ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ തീരുമാനമെന്ന് ഹെഗ്സെത്ത് വ്യക്തമാക്കി. എന്നാൽ സൈനിക വധശിക്ഷ പരസ്യമായി ലൈവ് ആയി കാണിക്കുന്നത് യുഎസിന്റെ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഇത് ഭീകരവാദ സംഘടനകളുടെ ശൈലിയെ അനുകരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്ന് ശക്തമായ എതിർപ്പാണ് ഉയർന്നിരിക്കുന്നത്. ഇത്തരം നടപടികൾ കൂടുതൽ തീവ്രവാദികളെ സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് സുരക്ഷാ വിദഗ്ദ്ധരും മുൻ നയതന്ത്ര ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകുന്നു.

വധശിക്ഷ തത്സമയം കാണിക്കുന്നത് ആളുകളിൽ മാനസിക ബുദ്ധിമുട്ടുകൾക്കും പ്രത്യാഘാതങ്ങൾക്കും ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധരും അഭിപ്പെടുന്നു. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും മതനേതാക്കളും പെന്റഗണിന്റെ ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരത്തോടെയാണ് വധശിക്ഷ നടപ്പാക്കുന്നതെങ്കിലും, തത്സമയ സംപ്രേഷണത്തോടുള്ള വിയോജിപ്പ് ചില ഭരണകൂട വൃത്തങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. അറുപതിലേറെ വർഷങ്ങൾക്ക് ശേഷം യുഎസ് സൈന്യം നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്.

Also Read

More Stories from this section

family-dental
witywide