ഇറാഖിൽ ഫ്രഞ്ച് സൈനികന് നേരെ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, അപലപിച്ച് ഇമ്മാനുവൽ മാക്രോൺ

ഇർബിൽ: ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലുണ്ടായ ആക്രമണത്തിൽ ഒരു ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടു. നിരവധി സൈനികർക്ക് പരിക്കേറ്റതായും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.

വാഴ്സസിലെ ഏഴാം ആൽപൈൻ ഷാസേഴ്സ് ബറ്റാലിയനിലെ വാറൻ്റ് ഓഫീസർ അർനോ ഫ്രിയോൺ ആണ് കൊല്ലപ്പെട്ടത്. ഇറാഖിലെ ഇർബിൽ മേഖലയിൽ വെച്ചായിരുന്നു ആക്രമണം. കൊല്ലപ്പെട്ട സൈനികൻ്റെ കുടുംബത്തോട് രാജ്യം ആഴത്തിലുള്ള അനുശോചനവും ഐക്യദാർഢ്യവും രേഖപ്പെടുത്തുന്നതായി മാക്രോൺ എക്സിൽ കുറിച്ചു.

2015 മുതൽ ഐസിസിനെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന തങ്ങളുടെ സേനയ്ക്ക് നേരെയുള്ള ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് മാക്രോൺ വ്യക്തമാക്കി. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി മാത്രമാണ് ഫ്രഞ്ച് സൈന്യം ഇറാഖിൽ തുടരുന്നതെന്നും, മറ്റ് യുദ്ധസാഹചര്യങ്ങൾ ഇത്തരം ആക്രമണങ്ങൾക്ക് ന്യായീകരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരുക്കേറ്റ സൈനികർക്ക് വിദഗ്ധ ചികിത്സ നൽകിവരികയാണ്.

Attack on French soldier in Iraq: One killed, several injured, Emmanuel Macron condemns

More Stories from this section

family-dental
witywide