വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ല പിടിച്ചെടുക്കാൻ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കങ്ങളുമായി ബിജെപി. മണ്ഡലം – ജില്ലാ കോർക്കമ്മറ്റി അംഗങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളിൽ പ്രമുഖരും ഇതര രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾപ്പെടും. ഫുട്ബോൾ താരം ഐ.എം വിജയൻ , സിപിഐ മുൻ എം.എൽ.എ ഗീത ഗോപി , തൃശൂർ മുൻ മേയർ എം.കെ വർഗീസ് തുടങ്ങിയ പ്രമുഖരുടെ പേരുകളാണ് വിവിധ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാനായി നിർദേശിച്ചിരിക്കുന്നത്.
ഇന്നലെ തൃശൂരിൽ ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസും സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപനും പങ്കെടുത്ത യോഗത്തിലാണ് നിർദേശങ്ങൾ ഉയർന്നിരിക്കുന്നത്. ബിജെപി നേതാക്കളായ മുൻ ഡിജിപി ജേക്കബ് തോമസിന്റെയും ചലചിത്രതാരം ദേവന്റെയും പേരുകളും മണ്ഡലം – ജില്ലാ കോർക്കമ്മറ്റി യോഗത്തിൽ ഉയർന്നു. പട്ടികയിൽ നിന്ന് ദേശീയ നേതൃത്വം നടത്തുന്ന ഔട്ടർ സർവ്വേകളും പരിഗണിച്ച് കേന്ദ്ര പാർലമെന്റി ബോർഡ് അംഗീകാരം നൽകും.
തൃശൂർ – കെ.കെ അനീഷ് കുമാർ , എം.ടി രമേശ്, ഒല്ലൂർ – ജേക്കബ് തോമസ് , എം കെ വർഗീസ്, നാട്ടിക – ഗീത ഗോപി , ഐ.എം വിജയൻ, പുതുക്കാട് – ദേവൻ , നാഗേഷ്, കൊടുങ്ങല്ലൂർ – ബി ഗോപാലകൃഷ്മൻ , എ ആർ ശ്രീകുമാർ, കുന്നംകുളം – നിവേദിത സുബ്രമണ്യം , കെ.കെ അനീഷ് കുമാർ , കെ.ആർ അനീഷ് മാസ്റ്റർ, വടക്കാഞ്ചേരി – ഉല്ലാസ് ബാബു , നിവേദിത സുബ്രമണ്യം, ഇരിങ്ങാലക്കുട – ജേക്കബ് തോമസ് , എ ആർ ശ്രീകുമാർ, മണലൂർ – എ.എൻ രാധാകൃഷ്ണൻ , കെ കെ അനീഷ് കുമാർ, ഗുരുവായൂർ – നിവേദിത സുബ്രമണ്യൻ , കെ.ആർ അനീഷ് മാസ്റ്റർ, ചേലക്കര – കെ ബാലകൃഷ്ണൻ എന്നിവരെയാണ് ബിജെപി മത്സരിക്കുന്ന 11 മണ്ഡലങ്ങളിൽ നിന്നായി മണ്ഡലം – ജില്ലാ കോർ കമ്മറ്റികൾ നിർദേശിച്ചത്.
BJP to field prominent figures like I.M. Vijayan, Geetha Gopi, M.K. Varghese as candidates in Thrissur













