ലോസ് ആഞ്ചലസിലെ ഗ്രോസറി സ്റ്റോറിലേക്ക് കാർ പാഞ്ഞുകയറി; മൂന്ന് മരണം, രണ്ട് പേർക്ക് ഗുരുതര പരുക്ക്, അപകടമുണ്ടാക്കിയത് 70കാരി ഓടിച്ച കാർ

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ വെസ്റ്റ്‌വുഡ് മേഖലയിലുള്ള ’99 റാഞ്ച് മാർക്കറ്റ്’ എന്ന പലചരക്ക് കടയിലേക്ക് (ഗ്രോസറി സ്റ്റോർ) കാർ ഇടിച്ചു കയറി മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വ്യാഴാഴ്ച ഉച്ചയ്ക്ക് 12:10-ഓടെയാണ് അപകടം നടന്നത്.

കടയുടെ ബേക്കറി വിഭാഗത്തിലുണ്ടായിരുന്ന 55-കാരനും 30-കാരനുമായ രണ്ട് പുരുഷന്മാരും 42 വയസ്സുള്ള ഒരു സ്ത്രീയുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് നിസ്സാര പരിക്കുകളാണുള്ളത്.

പ്രായമായ ഒരു സ്ത്രീ ഓടിച്ചിരുന്ന ടൊയോട്ട പ്രിയസ് കാർ നിയന്ത്രണം വിട്ട് ആദ്യം ഒരു സൈക്കിൾ യാത്രക്കാരനെ ഇടിക്കുകയും തുടർന്ന് കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.

ഇതൊരു ആസൂത്രിത ആക്രമണമല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് പ്രാഥമിക നിഗമനം. ഡ്രൈവർക്ക് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണോ അപകടത്തിന് കാരണമായതെന്ന് ലോസ് ആഞ്ചലസ് പൊലീസ് അന്വേഷിച്ചു വരികയാണ്.

Car plows into grocery store in Los Angeles; Three dead, two seriously injured, accident caused by 70-year-old woman

More Stories from this section

family-dental
witywide