പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഈ മാസം 11 വരെയുള്ള എല്ലാ പരീക്ഷകളുമാണ് ഒഴിവാക്കിയത്. കൂടാതെ, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഈ ശനിയാഴ്ച നടക്കാനിരുന്ന പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ഈ തീരുമാനം ബാധകമാണെന്ന് സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി.
നിലവിലെ അനിശ്ചിതാവസ്ഥയിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് പരീക്ഷകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച വീണ്ടും ഉന്നതതല യോഗം ചേരും. ഇതിന് ശേഷമായിരിക്കും പുതുക്കിയ തീയതികളും പരീക്ഷാ നടത്തിപ്പും സംബന്ധിച്ച അന്തിമ അറിയിപ്പ് പുറത്തിറക്കുക. സംഘർഷം തുടങ്ങിയത് മുതൽ ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ തടസ്സപ്പെട്ട നിലയിലാണ്.
CBSE Exams Postponed in Gulf Region Due to West Asia Conflict; New Dates to Be Announced After Review















