തന്നെ ഒഴിവാക്കി ഗീതാ ഗോപിയെ സ്ഥാനാർഥി ആക്കിയതിനെതിരെ സിറ്റിങ് എംഎൽഎ സി സി മുകുന്ദൻ രംഗത്ത്. രണ്ടാമതും മത്സരത്തിന് അവസരം നൽകാത്തത്തിലും ഗീതാ ഗോപിയെ സ്ഥാനാർഥി ആക്കിയതിനെതിരെയുമാണ് തൃശൂർ നാട്ടികയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ അതൃപ്തിയുമായി സിസി മുകുന്ദൻ രംഗത്ത് എത്തിയിരിക്കുന്നത്. സി പി ഐയിലെ പൊട്ടിത്തെറിയെ തുടർന്ന് സി സി മുകുന്ദൻ സ്വതന്ത്ര സ്ഥാനാർഥിയാകാൻ സാധ്യത.
ഗീത ഗോപിക്ക് എന്താണ് പ്രത്യേകതയെന്നും മറ്റാരെ നിർത്തിയാലും തനിക്ക് കുഴപ്പമില്ല. മേൽഘടകത്തിൽ നിന്ന് ഒരു അറിയിപ്പും തനിക്ക് വന്നിട്ടില്ല. സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന് സിസി മുകുന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, മണ്ഡലം കമ്മിറ്റിയിൽ സിസി മുകുന്ദനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മണ്ഡലം നോക്കുന്നില്ലെന്നതുൾപ്പെടെയുള്ള വിമർശനമാണ് ഉയർന്നിരുന്നത്. ചേരിതിരിഞ്ഞും സിസി മുകുന്ദനായി വാദം നടന്നു. ജില്ലയില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ഥി വേണമെന്നും നാട്ടികയില്‍ ഗീത ഗോപിയെ പരിഗണിക്കണമെന്നുമായിരുന്നു ഒരു വിഭാഗം നേതാക്കള്‍ നിലപാടെടുക്കുകയായിരുന്നു.
ഈ വിഷയത്തിലാണ് സിസി മുകുന്ദന്‍ അതൃപ്തിയുമായി രംഗത്തെത്തിയത്. ഒരു ഘട്ടത്തിൽ പോലും പാർട്ടി പരിഗണിച്ചില്ലെന്നും അനാരോഗ്യമുണ്ടായപ്പോൾ പോലും പാർട്ടിക്കും മണ്ഡലത്തിനും വേണ്ടി കൃത്യമായി ഇടപെട്ട ആളാണ് സിസി മുകുന്ദനെന്ന് അനുകൂലികൾ പറയുന്നു. വിഷയത്തിൽ, പാർട്ടി ഏൽപ്പിച്ച ചുമതല നിർവഹിക്കുമെന്നും സി സി മുകുന്ദന്റെ ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്നും നാട്ടികയിലെ സിപിഐ സ്ഥാനാർഥി ഗീത ഗോപി വ്യക്തമാക്കി.
CC Mukundan unhappy with announcement of candidate in Nattika















