തദ്ദേശ തെരഞ്ഞെടുപ്പ്; വലിയ തോൽവി ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ്, ജനുവരിയിൽ ഫലം വിശദമായി വിലയിരുത്തും

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ്. ഇന്നത്തെ യോഗത്തിൽ എസ്‌ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് വിശദമായ ചര്‍ച്ച നടന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റ് സംബന്ധിച്ചും ചര്‍ച്ച നടന്നു. ഓരോ പാർട്ടികളും അവരവരുടെ ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഫലം വിശദമായി വിലയിരുത്തും. സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച് സിപിഐഎമ്മിന്റെ അഭിപ്രായം വ്യക്തമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് ചര്‍ച്ചകള്‍ യോഗത്തിലുണ്ടായില്ല.

അതേ സമയം ഭരണവിരുദ്ധ വികാരമില്ലെന്ന സിപിഐഎം നിലപാട് സിപിഐ തള്ളി. ശബരിമല സ്വർണ്ണകൊള്ള വിവാദവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നാണ് സിപിഐ വിലയിരുത്തൽ. സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും സ്ഥാനാർത്ഥിനിർണയം പാളിയെന്നും സിപിഐഎമ്മിനുള്ളിൽ അഭിപ്രായമുണ്ട്.

Local body elections; LDF says there was no major defeat, will evaluate the results in detail in January

More Stories from this section

family-dental
witywide