ഇസ്രായേലിൽ നിന്നുള്ള യുഎസ് പൗരന്മാരെ ഒഴിപ്പിക്കാൻ ചാർട്ടേഡ് ബസ് സർവീസ്; നിർണായക നടപടിയുമായി ജറുസലേമിലെ യുഎസ് എംബസി

ജറുസലേം: ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനായി ചാർട്ടേഡ് ബസ് സർവീസുകൾ പ്രഖ്യാപിച്ച് ജറുസലേമിലെ യുഎസ് എംബസി. തിങ്കളാഴ്ച മുതൽ ജോർദാനിലെ അമ്മാനിലേക്ക് പ്രത്യേക ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്ന യുഎസ് പൗരന്മാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിലവിൽ ജറുസലേം, ടെൽ അവീവ് എന്നിവിടങ്ങളിൽ നിന്നാണ് യാത്രക്കാർക്കായി ബസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ജോർദാൻ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കാണ് ഈ സർവീസുകൾ നടത്തുന്നത്.

അമ്മാൻ വിമാനത്താവളത്തിൽ നിന്നുള്ള തുടർയാത്രകൾ പൗരന്മാർ സ്വന്തം നിലയ്ക്ക് ക്രമീകരിക്കേണ്ടതാണ്. വിമാന ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും യാത്രയുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്തങ്ങൾക്കും യാത്രക്കാർക്ക് തന്നെയായിരിക്കും ചുമതലയെന്നും എംബസി വ്യക്തമാക്കി. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു നീക്കം.

Chartered bus service to evacuate US citizens from Israel; US Embassy in Jerusalem takes decisive action

More Stories from this section

family-dental
witywide