തിരുവനന്തപുരം: തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് നിർണായക നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ കൊല്ലത്തെ നിയുക്‌ത എംഎൽഎ ബിന്ദുകൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്. ബിന്ദുകൃഷ്ണ ശ്രമം തടഞ്ഞ് കൈ തട്ടിമാറ്റിയ മുന്നോട്ട് നടക്കാൻ ഒരുങ്ങിയെങ്കിലും ചെറിയാൻ ഫിലിപ്പ് വീണ്ടും വട്ടം നിൽക്കുകയായിരുന്നു. കൈ കൂപ്പി മുന്നോട്ട് നീങ്ങുകയാണ് തുടർന്ന് ബിന്ദുകൃഷ്‌ണ ചെയ്‌തത്. മറ്റ് നേതാക്കളും മാധ്യമപ്രവർത്തകരും നോക്കി നിൽക്കെയാണ് സംഭവം.
അതേസമയം, വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വലിയ രോഷമാണ് ചെറിയാൻ ഫിലിപ്പിനെതിരെ ഉയരുന്നത്. താൽപര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചത് ശരിയല്ലെന്നും പൊതുവിടങ്ങളിൽ പാലിക്കേണ്ട മര്യാദ ലംഘിക്കപ്പെട്ടുവെന്നും ആളുകൾ കുറിച്ചു. ഗേറ്റ് കടന്ന് വരുമ്പോഴേ മുതിർന്ന നേതാക്കളോടുള്ള ബഹുമാനപുരസരം ബിന്ദുകൃഷ്ണ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് വ്യക്‌തമാണ്. ഇതിനിടയിലാണ് ചെറിയാൻ ഫിലിപ്പിൻ്റെ ഇത്തരത്തിലെ പെരുമാറ്റം. സാമൂഹ മാധ്യമങ്ങളിൽ ഇത്തരം പെരുമാറ്റങ്ങൾ എതിർക്കപ്പെടേണ്ടതാണെന്നും ആളുകൾ ചൂണ്ടിക്കാട്ടി.
Cherian Philip tries to hug Bindu Krishna













