ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആചരിച്ചു

കാലിഫോർണിയ: ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിൻ്റെ നേതൃത്വത്തിൽ ദക്ഷിണ കാലിഫോർണിയയിലും നെവാഡയിലും മഹാത്മാഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ജന്മവാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൽ.എ. ലേക്ക് ഷ്രൈനിൽ സെൽഫ് റിയലൈസേഷൻ ഫെലോഷിപ്പിന്റെ സഹകരണത്തോടെ നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന സ്‌മാരകത്തിൽ പുഷ്പാർച്ചന നടത്തി.

കമ്മ്യൂണിറ്റി നേതാക്കളുമായി കോൺസുറൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസൻ സംവദിക്കുകയും ഗാന്ധിയൻ ദർശനങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. കൂടാതെ, ലാസ് വെഗാസ്, സാൻ ഡീഗോ എന്നിവിടങ്ങളിൽ “സ്വസ് ഭാരത്, വിക്ഷിത് ഭാരത്” എന്ന പ്രമേയത്തിൽ ആരോഗ്യ റണ്ണുകളും സംഘടിപ്പിച്ചു. വിവിധ തലമുറകളിൽപ്പെട്ട നിരവധി ഇന്ത്യൻ പ്രവാസി കുടുംബങ്ങൾ ഈ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

Under the leadership of the Indian Consulate in Los Angeles, various programs were organized in Southern California and Nevada to mark the birth anniversaries of Mahatma Gandhi and former Prime Minister Lal Bahadur Shastri.

Also Read

More Stories from this section

family-dental
witywide