ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ ഫാ.മാത്യു കരുത്തലക്കൽ കോർഎപ്പിസ്കോപ്പായെ ആദരിച്ചു


ജോർജ് കുര്യൻ- ജോൺസൺ വള്ളിയിൽ.

ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ ഫെബ്രുവരി മീറ്റിങ്ങിൽ അമേരിക്കൻ
യാക്കോബ ഭദ്രാസനം- ഓക് പാർക്ക് സെന്റ് ജോർജ് പള്ളിയിലെ സീനിയർ
വൈദികൻ വെരി. റവ. ഫാ.മാത്യു കരുത്തലക്കൽ കോർ
എപ്പിസ്കോപ്പായെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
തദവസരത്തിൽ കൗൺസിൽ പ്രസിഡന്റ് റവ. ബിജു യോഹന്നാൻ, റവ.
ഡോ. മാത്യു ഇടിക്കുള റവ. ജോ വർഗീസ് മലയിൽ, ജോർജ് പണിക്കർ
എന്നിവർ ആശംസകൾ അറിയിച്ചു
തന്റെ മറുപടി പ്രസംഗത്തിൽ, ചിക്കാഗോ എക്യൂമെനിക്കൽ
കൌൺസിലിന്റെ പ്രവർത്തനങ്ങൾ വളരെ അനുമോദനങ്ങൾ
അർഹിക്കുന്നതും ഇതിന്റെ നന്മ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ സമയം
കണ്ടെത്തി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു എന്ന്‌ കോർ
എപ്പിസ്കോപ്പാ അറിയിച്ചു.
മീറ്റിങ്ങിലേക്കുള്ള സ്വാഗത വാക്കുകൾ റവ. ആശിഷ് തോമസ് നൽകുകയും
കൃതജ്ഞത സെക്രട്ടറി ബെഞ്ചമിൻ തോമസും നിർവഹിച്ചു. പ്രാർത്ഥനയ്ക്ക്
ശേഷം സ്നേഹ സൽക്കാരത്തോടെ മീറ്റിംഗ് പര്യവസാനിച്ചു.

More Stories from this section

family-dental
witywide