ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള രജിസ്ട്രേഷന്‍ ഫെബ്രുവരി 15 മുതൽ

ബിജു മുണ്ടക്കൽ

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ്റെ ഈ വര്‍ഷത്തെ കലാമേള ‘കലോത്സവ് 2026’ മാര്‍ച്ച് 28 ന് ബെല്‍വുഡ് സിറോ മലബാര്‍ ചര്‍ച്ചിൻ്റെ ഓഡിറ്റോറിയത്തില്‍ നടക്കും. കലാമേള രജിസ്ട്രേഷന്‍ ഫെബ്രുവരി 15 ന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കമായ ഷിക്കാഗോ മലയാളി അസോസിയേഷൻ്റെ കലാമേള, മത്സരാര്‍ഥികളുടെ എണ്ണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറ്റവും ശ്രദ്ധേയമായ ഒരു പരിപാടിയാണ് .

ഇത്തവണത്തെ കലാമേളയിലും കൂടുതല്‍ മല്‍സരാര്‍ഥികളെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. കലാമേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കലാമേളയുടെ നിയമാവലി, രജിസ്‌ട്രേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഷിക്കാഗോ മലയാളി അസോസിയേഷൻ്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ ഫീസ് cma2025.27@gmail.com എന്ന ഈമെയിലില്‍ Zelle ചെയ്യാവുന്നതാണ്. കലാമേളയെക്കുറിച്ചുള്ള എല്ലാ
അന്വേഷണങ്ങള്‍ക്കും http://kalamela 2026@chicagomalayaleeassociation.com എന്ന
ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

ഈ കലാമേളയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രഷറര്‍ അച്ചന്‍ കുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയില്‍,ജോയിന്റ് സെക്രട്ടറി സാറ അനില്‍, ജോയിൻ്റ് ട്രഷറര്‍ പ്രിന്‍സ് ഈപ്പന്‍, കലാമേള ചെയര്‍പേഴ്‌സണ്‍ ഷൈനി ഹരിദാസ്, കോര്‍ഡിനേറ്റര്‍മാരായ ജോജോ വെങ്ങാന്തറ, മാത്യൂസ് എബ്രഹാം, സുവനീര്‍ കണ്‍വീനര്‍ മനോജ് അച്ചേട്ട് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോസ് മണക്കാട്ട് – 847 830 4128
ബിജു മുണ്ടക്കല്‍ -773 673 8820.
അച്ചന്‍ കുഞ്ഞ് മാത്യു – 847 912 2578
ഷൈനി ഹരിദാസ് – 630 290 7143

Chicago Malayali Association Kalamela registration begins February 15

More Stories from this section

family-dental
witywide