കോൺഗ്രസ് പിന്തുണയ്ക്കില്ല എന്നറിഞ്ഞതോടെ സിപിഐ വിട്ട സി സി മുകുന്ദൻ ബിജെപിയിലേക്ക്

തൃശൂർ നാട്ടികയിൽ സിപിഐ വിട്ട സിറ്റിങ് എംഎൽഎ സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണയ്ക്കില്ല. തുടർന്ന് സി സി മുകുന്ദൻ ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയ്ക്ക് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി സിസി മുകുന്ദൻ അംഗത്വം സ്വീകരിച്ചേക്കും. കോൺഗ്രസ് കൈവിട്ടതോടെ മുകുന്ദൻ ബിജെപി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. ബിജെപി പ്രവേശനം ഉറപ്പിച്ചാല്‍ സിറ്റീംഗ് സീറ്റായ നാട്ടിക നിയമസഭാ മണ്ഡലത്തിൽ സിസി മുകുന്ദൻ ബിജെപി സ്ഥാനാര്‍ത്ഥിയാകും.

സ്വതന്ത്ര്യനായി മത്സരിക്കണമെന്നും ഇടതു വോട്ടുകൾ സി സി മുകുന്ദൻ പിടിച്ചാൽ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമായിരുന്നു കോൺഗ്രസിൻ്റെ വിലയിരുത്തൽ. മുകുന്ദന് പിന്തുണ നൽകിയാൽ ഇടത് വോട്ടുകൾ എൽഡിഎഫിനായി ഏകോപിപ്പിക്കപ്പെടുമെന്നും മുകുന്ദൻ വിമതനായി മത്സരിച്ചാൽ സിപിഐ സ്ഥാനാർത്ഥിക്ക് ലഭിക്കേണ്ട വോട്ടുകൾ ഭിന്നിക്കുമെന്നും അതുവഴി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജയിക്കാമെന്നുമായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കോണ്‍ഗ്രസും കൈവിട്ടതോടെയാണ് സിസി മുകുന്ദന്‍റെ പുതിയ നീക്കം.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സിപിഐയിൽ നിന്ന് കഴിഞ്ഞ ദിവസം സിസി മുകുന്ദനെ പുറത്താക്കിയത്. മണ്ഡലത്തിൽ മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി സിപിഐ നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഗീതാ ഗോപിയുടേത് ‘പെയ്‌മെന്റ് സീറ്റ്’ എന്ന് വിമർശിച്ച സിസി മുകുന്ദൻ, പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചു.

Congress will not support C.C. Mukundan in Assembly election 2026. C C Mukundan joins BJP

More Stories from this section

family-dental
witywide