
തിരുവനന്തപുരം: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് സിപിഐ. 4 മന്ത്രിമാരടക്കമുള്ളവാണ് ജനവിധി തേടുന്നതെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. നെടുമങ്ങാട് – ജി ആർ അനിൽ, ചേർത്തല – പി പ്രസാദ്, ഒല്ലൂർ – കെ രാജൻ, ചടയമംഗലം – ജെ ചിഞ്ചുറാണി എന്നിവരാണ് പോർക്കളത്തിൽ വീണ്ടും ഇറങ്ങിയ മന്ത്രിമാർ. ചിറയിൻകീഴ് – മനോജ് ബി ഇടമന, ചാത്തന്നൂർ – ആർ രാജേന്ദ്രൻ, പുനലൂർ – അജയപ്രസാദ്, കരുനാഗപ്പളളി – എം എസ് താര, അടൂർ – പ്രിജി കണ്ണൻ, ഹരിപ്പാട് – ടി ടി ജിസ്മോൻ, വൈക്കം – പി പ്രദീപ്, പീരുമേട് – സലിം കുമാർ, നോർത്ത് പറവൂർ – ഇ ടി ടൈസൻ മാസ്റ്റർ, മൂവാറ്റുപുഴ – എൻ അരുൺ, കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ, കയ്പമംഗലം – കെ കെ വത്സരാജ്, ഒല്ലൂർ – കെ രാജൻ, തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക – ഗീതാ ഗോപി, പട്ടാമ്പി – മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട് – മൻസിൽ അബൂബക്കർ, തിരൂരങ്ങാടി – അജിത് കൊളാടി, ഏറനാട് – ഷഫീർ കിഴിശേരി, മഞ്ചേരി – അനു മുസ്തഫ, നാദാപുരം – പി വസന്തം, കാഞ്ഞങ്ങാട് – ഗോവിന്ദൻ പളളിക്കാപ്പിൽ തുടങ്ങിയവരാണ് മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുക.
CPI quickly announced all 25 candidates, 4 ministers in the fray kerala election 2026














