പിണറായി വിജയൻ്റെ മുഖഭാവത്തെ വ്യാഖ്യാനിക്കാനില്ലെന്ന് ബിനോയ് വിശ്വം; പ്രതിപക്ഷ ഉപനേതൃസ്ഥാനം തന്നില്ലെങ്കിൽ അപ്പോൾ നോക്കാം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് നിലപാട് പലവട്ടം പറഞ്ഞതാണെന്നും പിണറായി വിജയൻ്റെ മുഖഭാവത്തെ വ്യാഖ്യാനിക്കാൻ താനില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ – സിപിഐഎം തർക്കം മൂർഛിപ്പിക്കാൻ സിപിഐക്ക് താല്പര്യം ഇല്ല. തമ്മിൽ കാണാൻ സിപിഐഎമ്മിനും സിപിഐക്കും മുഹൂർത്തവും ആഹ്വാനവും വേണ്ടെന്നും പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും വ്യത്യസ്ത നിലപാട് ഇല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

പ്രതിപക്ഷ നേതൃസ്ഥാനം സിപിഐഎമ്മിൻ്റെ അവകാശം ആണ്. ആര് വേണം എന്നത് സിപിഐഎമ്മിന് തീരുമാനിക്കാം എന്നാണ് സിപിഐ നിലപാട്. എൽഡിഎഫിന് പ്രശ്നം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ സിപിഐ തയാറല്ല. എൽഡിഎഫ് എന്നാൽ ഒരുപാട് പാർട്ടികളുടെ കൂട്ടായ്മയാണ്. ഒരു പാർട്ടിയും മുകളിലോ താഴെയോ അല്ല. സിപിഐ നിലപാട് പല തവണ വ്യക്തമാക്കിയത് ആണ്. സിപിഐക്ക് എൽഡിഎഫ് രാഷ്ട്രീയമാണ് പ്രധാനമെന്നും ആ രാഷ്ട്രീയത്തിന് ക്ഷതം ഉണ്ടാക്കാൻ താല്പര്യം ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

എൽഡിഎഫ് രാഷ്ട്രീയം മുന്നോട്ട് പോകാനുള്ള നിലപാട് എല്ലാവർക്കും ബാധകമാണ്. ഒരു പാർട്ടിയും മറ്റൊരു പാർട്ടിയേക്കാൾ താഴെയുമല്ല മുകളിലുമല്ല. തർക്കത്തിൽ സിപിഐക്ക് താല്പര്യമില്ല. താല്പര്യം ഐക്യത്തിൽ ആണ്. സ്ഥാനം തന്നില്ലെങ്കിൽ അപ്പൊൾ നോക്കാം തിരക്ക് കൂട്ടേണ്ട ആവശ്യമില്ലെന്നും സിപിഐക്കും സിപിഐഎമ്മിനും എപ്പോൾ വേണമെങ്കിലും കാണാം ചർച്ച നടത്താമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

CPI State Secretary Binoy Viswam stated that the stance regarding the post of Deputy Leader of the Opposition has been clarified multiple times and that he has no intention of interpreting Pinarayi Vijayan’s facial expressions.

More Stories from this section

family-dental
witywide