
ന്യൂഡൽഹി : റഷ്യൻ എണ്ണ ഇറക്കുമതിയിലെ പ്രതിസന്ധികൾക്കിടെ, വെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് അമേരിക്കൻ ഭരണകൂടവുമായി ചർച്ചകൾ പുനരാരംഭിച്ചു. ഇതിൻ്റെ ഭാഗമായി വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ ഇളവ് 2019-ൽ വെനിസ്വേലയ്ക്ക് മേൽ യുഎസ് ഉപരോധം കടുപ്പിക്കുന്നതിന് മുൻപ് റിലയൻസ് അവിടെ നിന്നുള്ള പ്രധാന എണ്ണ വാങ്ങൽക്കാരായിരുന്നു.ലഭിക്കുന്നതിനായി റിലയൻസ് യുഎസ് ട്രഷറി വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്.
2025-ലെ ആദ്യ നാല് മാസങ്ങളിൽ വെനസ്വേലൻ കമ്പനിയായ പിഡിവിഎസ്എ (PDVSA), അംഗീകൃത കരാറുകൾ പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് നാല് ക്രൂഡ് ഓയിൽ കാർഗോകൾ വിതരണം ചെയ്തു. ഇത് ഏകദേശം പ്രതിദിനം 63,000 ബാരൽ എണ്ണയ്ക്ക് തുല്യമാണ്. യുഎസ് ഉപരോധങ്ങൾക്കിടയിലും ലഭിച്ച പ്രത്യേക അനുമതികളുടെ അടിസ്ഥാനത്തിലാണ് ഈ വ്യാപാരം നടന്നത്. മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പിഡിവിഎസ്എയുടെ ബിസിനസ് പങ്കാളികൾക്കുള്ള മിക്ക ലൈസൻസുകളും വാഷിംഗ്ടൺ താൽക്കാലികമായി നിർത്തിവച്ചു, മഡുറോയ്ക്ക് മേൽ സമ്മർദ്ദം വർദ്ധിപ്പിച്ച സാഹചര്യമായിരുന്നതിനാൽ വെനസ്വേലയുടെ എണ്ണ വാങ്ങുന്നവരെ താരിഫ് ചുമത്തി ഭീഷണിപ്പെടുത്തി. റിലയൻസിന് വെനിസ്വേലയുടെ എണ്ണയുടെ അവസാന ചരക്ക് 2025 മെയ് മാസത്തിലാണ് ഇന്ത്യയിലെത്തിയത്.
അതേസമയം, ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി കോംപ്ലക്സ് നടത്തുന്ന റിലയൻസിന് കുറഞ്ഞ നിരക്കിൽ എണ്ണ ലഭ്യമാക്കാൻ വെനസ്വേലയുമായുള്ള ഇടപാട് സഹായിക്കും. ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും ഗുണകരമാണ്. നിലവിൽ ഇതിനാവശ്യമായ ലൈസൻസുകൾക്കായി റിലയൻസ് യുഎസ് അധികൃതരുമായി ചർച്ചകൾ തുടരുകയാണ്. വെനിസ്വേലയിലെ ഹെവി ക്രൂഡ് ഓയിൽ സംസ്കരിക്കാൻ റിലയൻസിന്റെ ഗുജറാത്തിലെ ജാംനഗർ റിഫൈനറികൾക്ക് ശേഷിയുണ്ട്. യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പണമടയ്ക്കുന്നതിലെ തടസ്സങ്ങളും കാരണം വിതരണം കുറയാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ത്യ പുതിയ വിപണികൾ തേടുന്നത്. റിലയൻസിനു പുറമെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും വെനിസ്വേലൻ എണ്ണ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Crisis in Russian oil imports: Reliance to resume buying Venezuelan crude oil; in talks with US














