വെനസ്വേലയിലെ സാമ്പത്തിക-രാഷ്ട്രീയ തകർച്ച സാരമായി ബാധിക്കും, ക്യൂബയും വീഴാൻ പോകുന്നുവെന്ന് ട്രംപ്, മഡുറോയെ പിടികൂടിയ ആക്രമണത്തിൽ തങ്ങളുടെ 32 സൈനികർ കൊല്ലപ്പെട്ടെന്ന് ക്യൂബ

വാഷിംഗ്ടൺ: വെനിസ്വേലയിലെ സാമ്പത്തിക-രാഷ്ട്രീയ തകർച് ക്യൂബയെ സാരമായി ബാധിക്കുമെന്നും ക്യൂബൻ ഭരണകൂടം പതനത്തിന്റെ അരികിലാണെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ക്യൂബ ഇപ്പോൾ വീഴാൻ തയ്യാറായി നിൽക്കുകയാണെന്നും (“Cuba looks like it is ready to fall”) മഡുറോയുടെ തകർച്ചയോടെ ക്യൂബയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇല്ലാതായെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിൽ നിന്നുള്ള എണ്ണ സഹായം നിലയ്ക്കുന്നത് ക്യൂബൻ ഭരണകൂടത്തിന്റെ പതനത്തിന് കാരണമാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

വെനിസ്വേലയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന എണ്ണയെയും മറ്റ് സാമ്പത്തിക സഹായങ്ങളെയും ക്യൂബ വളരെയധികം ആശ്രയിച്ചിരുന്നു. വെനിസ്വേല പ്രതിസന്ധിയിലായതോടെ ഈ സഹായം നിലച്ചത് ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയെ തളർത്തി. ക്യൂബൻ സർക്കാരിനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനായി ട്രംപ് ഭരണകൂടം കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. വെനിസ്വേലയിലെ മഡുറോ ഭരണകൂടത്തെ ക്യൂബ പിന്തുണയ്ക്കുന്നു എന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്.

“സോഷ്യലിസത്തിന്റെ പതനം മേഖലയിൽ ആരംഭിച്ചു കഴിഞ്ഞു” എന്നായിരുന്നു ട്രംപിന്റെ വാദം. വെനിസ്വേലയ്ക്ക് പിന്നാലെ ക്യൂബയിലും നിക്വരാഗ്വയിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുമ്പ് പ്രവചിച്ചിരുന്നു.

ജനുവരി 3-ന് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ യുഎസ് സ്പെഷ്യൽ ഫോഴ്സ് നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മഡുറോയെയും ഭാര്യയെയും പിടികൂടിയത്. ഇവരെ നിലവിൽ ന്യൂയോർക്കിലെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. മഡുറോയെ പിടികൂടാനായി നടത്തിയ ആക്രമണത്തിൽ മഡുറോയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 32 ക്യൂബൻ സൈനികർ കൊല്ലപ്പെട്ടതായി ക്യൂബൻ സർക്കാർ സ്ഥിരീകരിച്ചു. ക്യൂബയ്ക്ക് പുറമെ കൊളംബിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ കടുത്ത ഭാഷയിൽ വിമർശിച്ച ട്രംപ്, അവിടെയും സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്ന സൂചന നൽകി.

Cuba will be severely affected by the economic and political collapse in Venezuela, Trump says, Cuba is ready to fall

More Stories from this section

family-dental
witywide