“യൂറോപ്പിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ കഴിയില്ല” ട്രംപിന് ശക്തമായ മറുപടിയുമായി ഡാനിഷ് പ്രധാനമന്ത്രി

ന്യൂഡൽഹി : ഗ്രീൻലാൻഡ് വിലയ്ക്ക് വാങ്ങാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ നീക്കങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ യൂറോപ്പ് വഴങ്ങില്ലെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ വ്യക്തമാക്കി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതികരണം.

ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള തന്റെ നീക്കത്തെ എതിർക്കുന്ന ഡെന്മാർക്ക് ഉൾപ്പെടെയുള്ള എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10% അധിക നികുതി ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഫെബ്രുവരി ഒന്നു മുതൽ ഇത് നിലവിൽ വരുമെന്നും ഒരു കരാറിൽ എത്താത്ത പക്ഷം ജൂണോടെ ഇത് 25% ആയി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായി “യൂറോപ്പിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ കഴിയില്ല” എന്ന് മെറ്റെ ഫ്രെഡറിക്സൺ തുറന്നടിച്ചു. ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്നും അത് ഡെന്മാർക്കിൻ്റെ സ്വയംഭരണ പ്രദേശമാണെന്നും അവർ ആവർത്തിച്ചു. “താരിഫ് ഭീഷണികൾ അറ്റ്ലാന്റിക് സമുദ്ര ബന്ധങ്ങളെ ദുർബലപ്പെടുത്തുന്നു. ഡെൻമാർക്ക് രാജ്യവുമായും ഗ്രീൻലാൻഡ് ജനതയുമായും പൂർണ്ണ ഐക്യദാർഢ്യം പുലർത്തുന്നു” – അവർ ആവർത്തിച്ചു.

ഡെന്മാർക്കിന് പുറമെ ഫ്രാൻസ്, ജർമ്മനി, യുകെ, ഫിൻലാൻഡ്, നെതർലാൻഡ്സ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങൾ ട്രംപിൻ്റെ നീക്കത്തിനെതിരെ സംയുക്ത പ്രസ്താവനയിറക്കി. ട്രംപിന്റെ നിലപാട് അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെയുള്ള രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ തകർക്കുമെന്നും നാറ്റോ സഖ്യത്തിന്റെ അന്ത്യത്തിന് ഇത് കാരണമാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.  ട്രംപിൻ്റെ ഭീഷണിക്ക് മറുപടിയായി അമേരിക്കൻ കമ്പനികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതും ഇറക്കുമതി നികുതി ചുമത്തുന്നതും ഉൾപ്പെടെയുള്ള സാമ്പത്തിക തിരിച്ചടികൾ യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നുണ്ട്.

Danish Prime Minister gives strong response to Trump: “Europe cannot be blackmailed”

Also Read

More Stories from this section

family-dental
witywide