മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്‌ച ഇടത് വിദ്യാർഥി – യുവജനസംഘടനകളുടെയും സിജെപിയുടേയും നേതൃത്വത്തിൽ കൊണാട്ട് പ്ലേസിൽ നടക്കുന്ന പ്രതിഷേധമാർച്ചിൽ ഡൽഹി പോലീസിൻ്റെ നരനായാട്ട്. പ്രതിഷേധത്തിൽ ഡിവൈഎഫ്ഐ നേതാവും മലയാളിയുമായ ജെയ്ക്ക് സി. തോമസ്, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം. സജി എന്നിവരെ ഡൽഹി പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധിച്ച നിരവധി യുവാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
സിപിഐഎമ്മിൻ്റെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമങ്ങളോട് സംസാരിക്കവൈയാണ് യാതൊരു പ്രകോപനവുമില്ലാതെ പോലീസ് എംപിയെ കസ്റ്റഡിയിലെടുത്തത്. ഡൽഹി പോലീസിനെതിരെ രൂക്ഷമായ ഭാഷയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്. ഡൽഹി പോലീസിന് സുപ്രീം കോടതിയെ പുല്ലുവിലയാണെന്ന് അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയ ബ്രിട്ടാസിനെ പിന്നീട് പോലീസ് വഴിയിലിറക്കി വിടുകയാണുണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
Delhi Police unleash a brutal crackdown on the protest held by Left-wing student and youth organizations and CJP at Connaught Place; MP John Brittas arrested by the police.









