ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫെഡറേഷൻ; CPIM വിമതരുടെ കൺവെൻഷൻ വിളിച്ച് പി കെ ശശി

സിപിഐഎം വിമതരുടെ കൺവെൻഷൻ വിളിച്ച് പി കെ ശശി. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫെഡറേഷൻ എന്ന പേരിലുള്ള സിപിഐഎം വിമത കൂട്ടായ്മയുടെ കൺവെൻഷൻ കൽമണ്ഡപം പാർവതി കല്യാണമണ്ഡപത്തിൽ മാർച്ച് 5 ന് നടക്കും. കൊഴിഞ്ഞാമ്പാറയിലെ വിമത കൂട്ടായ്മയും പി കെ ശശിയോടൊപ്പം ചേരും. ചുവന്ന കൊടിയിൽ വെള്ള നക്ഷത്രമുള്ള പതാകയും കൂട്ടായ്യ്ക്ക് നൽകി.

അതേസമയം, കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പി കെ ശശിക്ക് ഉറപ്പുകൾ ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. പികെ ശശിക്കൊപ്പം പാർട്ടി വിടാൻ രണ്ട് മുൻ ഏരിയ സെക്രട്ടറിമാരും ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സർവീസ് സംഘടനാ രംഗത്തെ മുൻ പ്രബല നേതാവും കൂട്ടായ്മയുടെ ഭാഗമാകും. ഒറ്റപ്പാലത്തെ സിപിഐഎം വിമതരേയും ഒപ്പം കൂട്ടാൻ ചർച്ചകൾ തുടങ്ങി.

കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടി നേതൃത്വവുമായി അകന്ന് നിന്ന ശശിയുമായി സമവായത്തിന് പോകേണ്ടെന്ന തീരുമാനത്തിലാണ് സിപിഐഎം ജില്ലാ നേതൃത്വം. പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചത് അറിഞ്ഞത് നവമാധ്യമങ്ങളിലൂടെയെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു പ്രതികരിച്ചു. പി കെ ശശി പാർട്ടി വിട്ടേക്കുമെന്ന റിപ്പോർട്ടുകളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് സിപിഐഎം നേതാക്കളായ എ കെ ബാലനും കെ രാധാകൃഷ്ണൻ എംപിയും പ്രതികരിച്ചു.

Democratic Marxist Federation; PK Sasi calls convention of CPIM rebels

More Stories from this section

family-dental
witywide