ഗ്രീൻലാൻഡ് വാങ്ങാൻ ഉറച്ച് അമേരിക്ക; ഡെന്മാർക്കിന്റെ പ്രതിരോധ ശേഷിയെ പരിഹസിച്ച് സ്റ്റീഫൻ മില്ലർ, ‘അവർക്ക് ഗ്രീൻലാൻഡ് സംരക്ഷിക്കാനാവില്ല’

വാഷിംഗ്ടൺ: ഗ്രീൻലാൻഡ് ഭൂമിശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ട ഇടമാണെന്നും ഡെന്മാർക്കിന് ഈ പ്രദേശം സംരക്ഷിക്കാൻ ശേഷിയില്ലെന്നും ട്രംപിൻ്റെ അഭിഭാഷകൻ സ്റ്റീഫൻ മില്ലർ. “ഗ്രീൻലാൻഡ് അമേരിക്കയുടെ നാലിലൊന്ന് വലിപ്പമുള്ള പ്രദേശമാണ്. എന്നാൽ ഡെന്മാർക്കാകട്ടെ വളരെ ചെറിയ സമ്പദ്‌വ്യവസ്ഥയും സൈന്യവുമുള്ള ചെറിയൊരു രാജ്യമാണ്. അവർക്ക് ഗ്രീൻലാൻഡിനെ സംരക്ഷിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല,” മില്ലർ പറഞ്ഞു.

ആർട്ടിക് പ്രദേശം ഭാവിയിലെ വലിയൊരു മത്സരവേദിയായി മാറുമെന്നും റഷ്യയും ചൈനയും ഉൾപ്പെടെയുള്ള അമേരിക്കയുടെ ശത്രുരാജ്യങ്ങൾ ഈ മേഖലയിലെ യാത്രാപാതകളും വിഭവങ്ങളും നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാറ്റോ (NATO) സഖ്യകക്ഷി എന്ന നിലയിൽ ഡെന്മാർക്കിനെ സംരക്ഷിക്കാൻ അമേരിക്ക ശതകോടിക്കണക്കിന് ഡോളർ ചെലവാക്കുന്നുണ്ടെന്നും ഇത് അമേരിക്കൻ നികുതിദായകർക്ക് വലിയ ഭാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രീൻലാൻഡ് വാങ്ങാനുള്ള നീക്കത്തെ എതിർക്കുന്ന ഡെന്മാർക്ക് ഉൾപ്പെടെയുള്ള എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 10 ശതമാനം അധിക നികുതി ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 1 മുതൽ ഈ നികുതി നിലവിൽ വരും. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും ഗ്രീൻലാൻഡ് വിൽപനയ്ക്കുള്ളതല്ലെന്നും ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ ആവർത്തിച്ചു. ട്രംപിന്റെ ഈ നീക്കം നാറ്റോ സഖ്യത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും യൂറോപ്യൻ നേതാക്കൾ മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide