ഗാസിയാബാദിൽ ഫ്ലാറ്റിലെ ഒൻപതാം നിലയിൽ നിന്ന് ചാടി മരിച്ച 16 വയസ്സുള്ള പെൺകുട്ടിയും അവളുടെ 11, 14 വയസ്സുള്ള രണ്ട് അർധ സഹോദരിമാരും കെ-പോപ്പിനോടും കൊറിയൻ സംസ്കാരത്തോടും ഉള്ള അമിത ആരാധന വെളിപ്പെടുത്തുന്ന ഒരു ഡയറി കുറിപ്പ് പുറത്തെന്ന് റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഫ്ലാറ്റിലെ ജനലിലൂടെ ചാടിയാണ് മൂന്ന് പെൺകുട്ടികളും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
ഡയറിയിൽ എഴുതിയ കുറിപ്പിൽ, ഞങ്ങൾ കൊറിയക്കാരാണ്, കെ-പോപ്പാണ് ഞങ്ങളുടെ ലോകം. നിങ്ങൾ ഇന്ത്യയും ബോളിവുഡുമാണ്. ഞങ്ങൾ ഞങ്ങളുടെ കുടുംബത്തേക്കാൾ കൊറിയയെ സ്നേഹിക്കുന്നു എന്ന് പറയുന്നു. എട്ട് പേജുകളുള്ള ഈ ഡയറിയിലെ ഉള്ളടക്കം എച്ച്ടി പരിശോധിച്ചതായും ഗാസിയാബാദ് പൊലീസ് ഉദ്യോഗസ്ഥൻ ഇത് സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്.
അവർ സ്നേഹിക്കുന്ന 19 കാര്യങ്ങളുടെ പട്ടികയും ഡയറിയിലുണ്ട്. കൊറിയൻ, തായ്‌ലൻഡ്, അമേരിക്ക, ലണ്ടൻ, ജപ്പാൻ എന്നിവിടങ്ങളിലെ അഭിനേതാക്കളും ഷോകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഡോബി സ്റ്റുഡിയോ ഗെയിം, ഇവിൽ നൺ ഗെയിം, ഐസ് സ്‌ക്രീം മാൻ എന്നിവയും തങ്ങൾക്ക് ഇഷ്ടമാണെന്ന് കുറിച്ചിട്ടുണ്ട്. കൊറിയനും കെ-പോപ്പും തന്നെയാണ് ഞങ്ങളുടെ ജീവിതം എന്നും ഡയറിയിൽ പറയുന്നു.
സഹോദരനെ കൂടി തങ്ങളുടെ ലോകത്തിന്റെ ഭാഗമാക്കാൻ ശ്രമിച്ചുവെന്നും കൊറിയൻ സംസ്കാരം ഇഷ്ടപ്പെടാൻ പഠിപ്പിച്ചുവെന്നും പെൺകുട്ടികൾ എഴുതിയിട്ടുണ്ട്. ലെനോയും ക്വിനയും (കൊറിയൻ കഥാപാത്രങ്ങൾ) അവന്റെ സഹോദരങ്ങളാണെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. പക്ഷേ അമ്മ അത് പഠിപ്പിക്കരുതെന്ന് പറഞ്ഞിരുന്നു. അതിനാൽ ഞങ്ങൾക്ക് ദുഃഖമായി. പിന്നെ സഹോദരനെ ശത്രുവായി കാണാൻ തീരുമാനിച്ചുവെന്നും നിങ്ങളുടെ. എപ്പോഴും ശാസന കേൾക്കേണ്ടി വരുന്നതിൽ മടുത്തെന്നും, പ്രത്യേകിച്ച് ഒരു ഇന്ത്യൻ പുരുഷനുമായി വിവാഹം കഴിക്കേണ്ടി വരുമോ എന്ന ഭയം ഉണ്ടായിരുന്നുവെന്നും, അതിനാൽ ജീവിച്ചിരിക്കുന്നതിന് പകരം മരിക്കാനാണ് തീരുമാനിച്ചതന്നും ഡയറിയിൽ പറയുന്നു.
Details from the diary of sisters who jumped to their deaths from a flat in Ghaziabad revealed: Excessive worship of K-pop












