കാണാതായ ഒരാൾക്കായുള്ള തിരച്ചിലിനിടെ ഞെട്ടി ഡെട്രോയിറ്റിലെ പൊലീസ്; ഒരു വീട്ടിൽ നിന്നും കണ്ടെടുത്തത് 3 പുരുഷന്മാരുടെ മൃതദേഹങ്ങൾ

ഡെട്രോയിറ്റിലെ ഒരു വീട്ടിൽ കാണാതായ ഒരാൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ പൊലീസ് കണ്ടെത്തിയത് മൂന്ന് പുരുഷന്മാരുടെ മൃതദേഹങ്ങൾ. ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒരു മണിയോടെ തെക്കുപടിഞ്ഞാറൻ ഡെട്രോയിറ്റിലെ എഡ്‌സെൽ സ്ട്രീറ്റിലുള്ള ഒരു വീടിൻ്റെ ബേസ്‌മെൻ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവർ 65, 66, 72 വയസ്സ് പ്രായമുള്ളവരാണ്. ഇതിൽ ഒരാൾ മിലിട്ടറി വെറ്ററൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കാണാതായ ഒരാളെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസിനെ മറ്റൊരു വ്യക്തി സമീപിക്കുകയും താൻ ആ വീട്ടിൽ വെച്ച് ആക്രമിക്കപ്പെട്ടതായി അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലപ്പെട്ടവർ ക്രൂരമായി മർദ്ദിക്കപ്പെടുകയും കുത്തേറ്റതായും പറയപ്പെടുന്നു. മൃതദേഹങ്ങൾ തുണികളും മറ്റും ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു. പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല, ഇതുവരെ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല.

“ഈ വീട്ടിൽ താമസിച്ചിരുന്ന വ്യക്തി ധാരാളം ആളുകൾക്കായി തൻ്റെ വീട് തുറന്നു കൊടുത്തിരുന്നു. അവർ വരികയും പോവുകയും ചെയ്യാറുണ്ടായിരുന്നു,” പൊലീസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇവിടെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ചില സംശയങ്ങളുണ്ട്, എന്നാൽ ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല.”- പൊലീസ് വ്യക്തമാക്കുന്നു.

Detroit police shocked during search for missing man; 3 men’s bodies found in a house

More Stories from this section

family-dental
witywide