എയർവർത്തിനസ് പെർമിറ്റ് ഇല്ലാതെ എട്ടു തവണ യാത്രാവിമാനം ഉപയോഗിച്ചു; എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴയിട്ട് ഡിജിസിഎ

ദില്ലി: യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ച് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. എയർവർത്തിനസ് പെർമിറ്റ് ഇല്ലാതെ എട്ടു തവണ യാത്രാവിമാനം ഉപയോഗിച്ചതിനാണ് നടപടി. വ്യോമയാന നിയമങ്ങൾ അനുസരിച്ച് ഓരോ വിമാനവും പറക്കുന്നതിന് മുൻപ് കൃത്യമായ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി എയർവർത്തിനെസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കേണ്ടതുണ്ട്.

ഈ മാനദണ്ഡങ്ങൾ എയർ ഇന്ത്യ പാലിച്ചില്ല എന്ന് ഈ മാസം ആദ്യം ഡിജിസിഎ കണ്ടത്തിയതിന് പിന്നാലെയാണ് നടപടി. പിഴ തുക അടയ്ക്കുന്നതിനൊപ്പം ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള കർശന നടപടികൾ സ്വീകരിക്കാനും എയർ ഇന്ത്യയ്ക്ക് ഡിജിസിഎ നിർദേശം നൽകി.

DGCA fines Air India Rs 1 crore for operating passenger aircraft eight times without airworthiness permit

More Stories from this section

family-dental
witywide