ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ച തുറന്നില്ലെങ്കിൽ ഇറാന് മേൽ കടുത്ത ആക്രമണം അഴിച്ചുവിടുമെന്ന് ഡോണാൾഡ് ട്രംപ്. തിങ്കളാഴ്ചയ്ക്കകം ഇറാനുമായി കരാർ ഒപ്പിടാൻ കഴിഞ്ഞില്ലെങ്കിൽ എല്ലാം നശിപ്പിക്കാനാണ് തീരുമാനമെന്ന് ട്രംപ്. ഇറാൻ്റെ എണ്ണയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ചർച്ചകൾ തുടരുകയാണന്നും ഫോക്സ് ന്യൂസിനോട് ട്രംപ് പ്രതികരിച്ചു.അതേസമയം, കുർദിഷ് സായുധസംഘങ്ങളിലൂടെ ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികൾക്ക് അമേരിക്ക ആയുധം എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ കുർദിഷുകൾ ആ ആയുധങ്ങൾ കൈവശപ്പെടുത്തിയതായി സംശയിക്കുന്നതായും ട്രംപ് പറഞ്ഞു.
അതേസമയം, ആഗോളതലത്തിൽ ഇന്ധന വിതരണത്തെ പശ്ചിമേഷ്യയിലെ സംഘർഷം ബാധിച്ചതോടെ നേപ്പാളിൽ സർക്കാർ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിക്കാൻ ഞായറാഴ്ച കാഠ്മണ്ഡുവിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ശനിയും ഞായറും അവധി നൽകാൻ തീരുമാനിച്ചത്. ഇന്ധന വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 6 മുതൽ പുതിയ തീരുമാനം നിലവിൽ വരും. സർക്കാർ ഓഫീസുകൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്നും സർക്കാർ വക്താവ് സസ്മിത് പൊഖാറേൽ അറിയിച്ചു.
Donald Trump warns of major attack on Iran if Strait of Hormuz not opened










