അമേരിക്കയിൽ ഇന്ത്യക്കാരിൽ നിന്ന് പരിശുദ്ധ കുർബാന സ്വീകരിക്കാൻ വിസമ്മതിച്ച് അമേരിക്കൻ പൗരൻ. വൃത്തി പ്രശ്നമായി ചൂണ്ടിക്കാട്ടിയാണ് കുർബാന സ്വീകരിക്കാൻ വിസമ്മതിച്ചതെന്ന് തുറന്നു പറയുന്ന ഒരു അമേരിക്കൻ കത്തോലിക്കാ യുവാവിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ ഒരു കൺസർവേറ്റീവ് കത്തോലിക്കാ ഉപയോക്താവാണ് പോസ്റ്റ് ചെയ്തത്.
മൈക് എന്ന പേരിലുള്ള ആ വ്യക്തി, കുർബാന സമയത്ത് താൻ ചെയ്ത പ്രവൃത്തി വിശദീകരിക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് കുർബാന സ്വീകരിക്കുന്ന സമയത്ത് ഒരു ഇന്ത്യൻ സ്ത്രീയിൽ നിന്ന് അപ്പവും വീഞ്ഞും സ്വീകരിക്കാൻ ഞാൻ നിരസിച്ചു എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. ഇന്ന് കുർബാനയിൽ അപ്പവും വീഞ്ഞും വിതരണം ചെയ്തിരുന്ന ഒരു ഇന്ത്യൻ സ്ത്രീയിൽ നിന്ന് ഞാൻ കുർബാന സ്വീകരിച്ചില്ല. അവൾ എത്ര ‘പവിത്ര’യാണെന്നോ, എത്ര മതപദവിയുള്ളവളാണെന്നോ കാര്യമല്ല, വൃത്തി ആണ് പ്രശ്നം. ഞാൻ അത് വിശ്വസിക്കാനാവുന്നില്ല എന്നാണ് വീഡിയോയിൽ അദ്ദേഹം പറയുന്നത്.
അദ്ദേഹം ഇന്ത്യയെയും ഇന്ത്യൻ ജനങ്ങളെയും കുറിച്ച് അപകീർത്തിപരമായ പരാമർശങ്ങളും നടത്തി. ഇന്ത്യയിലെ ജീവിത സാഹചര്യങ്ങളും തുറന്ന മലമൂത്രവിസർജ്ജന പ്രശ്നവും പറഞ്ഞ്, “അത് എന്റെ വായിൽ ഇടാൻ ഞാൻ തയ്യാറല്ല” എന്നും പറഞ്ഞു. കൂടാതെ, രാഷ്ട്രീയ കാരണങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇത് ‘ഗ്രേറ്റ് റിപ്ലേസ്മെന്റ്’യെക്കുറിച്ചുള്ളതാണ്, നമ്മുടെ പള്ളികൾ നമ്മുടേതായിരിക്കണം. ഈ രാജ്യം ഇന്ത്യയാകാൻ ഞാൻ അനുവദിക്കില്ല. അതിനാൽ ഞാൻ ‘ചീത്ത കത്തോലിക്കൻ’ ആകേണ്ടി വന്നാലും പ്രശ്നമില്ല” എന്നും മൈക് കൂട്ടിച്ചേർത്തു. അതേ സമയം, സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇക്കാര്യത്തിൽ കടുത്ത പ്രതികരണങ്ങൾ ഉയർന്നു.
‘സ്റ്റോപ്പ് ഹിന്ദു ഹേറ്റ് അഡ്വക്കസി നെറ്റ്‌വർക്ക്’ എന്ന സംഘടന വീഡിയോ വീണ്ടും പങ്കുവച്ച് ഇന്ത്യൻ സമുദായത്തിനെതിരായ അമേരിക്കയുടെ വംശീയതയെ വിമർശിച്ചു. ഇന്ത്യൻ ക്രിസ്ത്യാനികൾക്കും ഇതിന്റെ ബാധ ഉണ്ടാകുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ നിരവധി കത്തോലിക്കാ പള്ളികളിൽ ഇന്ത്യൻ വംശജനായ പുരോഹിതർ സേവനമനുഷ്ഠിച്ചുവരുന്നുണ്ട്.
Don’t trust the hygiene’: Catholic man refuses Eucharist from Indian woman in US, says being ‘holy’ doesn’t matter














