ഉത്തര കാലിഫോർണിയയിൽ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു; കാലിഫോർണിയയിൽ ഈ വർഷം മൂന്നാമത്തെ മരണം

റെഡ്‌വുഡ് വാലി: അമേരിക്കയിലെ ഉത്തര കാലിഫോർണിയയിൽ വിഷപ്പാമ്പിൻ്റെ കടിയേറ്റ് 78 വയസ്സുകാരി മരിച്ചു. കാലിഫോർണിയ സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ പാമ്പ് കടി മരണമാണിത്. ഏപ്രിൽ 8-ന് റെഡ്‌വുഡ് വാലിയിലെ ഗ്രാമീണ മേഖലയിലൂടെ നടന്നുപോകുന്നതിനിടെയാണ് ഇവർക്ക് പാമ്പ് കടിയേറ്റതെന്ന് മെൻഡോസിനോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മൂന്ന് തവണയാണ് പാമ്പ് ഇവരെ കടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ഏപ്രിൽ 10-ന് അവർ മരണത്തിന് കീഴടങ്ങി.

അമേരിക്കയിൽ പ്രതിവർഷം ശരാശരി 7,000 മുതൽ 8,000 വരെ ആളുകൾക്ക് പാമ്പ് കടിയേൽക്കാറുണ്ടെങ്കിലും മരണസംഖ്യ വളരെ കുറവാണെന്ന് (ഏകദേശം അഞ്ച് മരണം) സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. എന്നാൽ ഈ വർഷം കാലിഫോർണിയയിൽ മാത്രം ഇതിനോടകം മൂന്ന് പേർ മരിച്ചത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.

ഫെബ്രുവരിയിൽ ഇർവിനിൽ സൈക്കിൾ ചവിട്ടുന്നതിനിടെ 25-കാരനും, മാർച്ചിൽ വൈൽഡ്‌വുഡ് റീജിയണൽ പാർക്കിൽ ഹൈക്കിംഗിനിടെ 46-കാരിയും സമാന രീതിയിൽ മരിച്ചിരുന്നു. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ പാമ്പുകളുടെ ശല്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലിഫോർണിയ വനം-വന്യജീവി വകുപ്പ് മുന്നറിയിപ്പ് നൽകി.

Elderly woman dies from snakebite in Northern California; third death in California this year

More Stories from this section

family-dental
witywide