ലോകത്തെ അമ്പരപ്പിച്ച് ഇലോൺ മസ്കിൻ്റെ കുതിപ്പ്; 693 ശതകോടീശ്വരന്മാരുടെ ആകെ സമ്പത്തിനേക്കാൾ കൂടുതൽ ആസ്തി ഒറ്റയ്ക്ക്!

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ പണക്കാരൻ എന്ന പദവിയിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ടെക് ഭീമൻ ഇലോൺ മസ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 832.1 ബില്യൺ ഡോളറാണ് മസ്കിൻ്റെ ആസ്തി. ഇത് ലോകത്തിലെ ഏറ്റവും ‘പാവപ്പെട്ടവരായ’ (കുറഞ്ഞ ആസ്തിയുള്ളവർ) 693 ശതകോടീശ്വരന്മാരുടെ ആകെ സമ്പത്തിനേക്കാൾ കൂടുതലാണെന്ന് ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നു.

ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ്, ലാറി എലിസൺ, വാറൻ ബഫറ്റ് എന്നിവരുടെ മൊത്തം സമ്പത്തിനേക്കാൾ ഏകദേശം 54 ബില്യൺ ഡോളർ അധികമാണ് നിലവിൽ മസ്കിന്റെ കൈവശമുള്ളത്. ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിൻ്റെ ആസ്തിയേക്കാൾ മൂന്നിരട്ടിയിലധികം വരുമിത്. ടെസ്‌ലയുടെ ഓഹരി മൂല്യം ഇതേപടി ഉയർന്നാൽ ലോകത്തിലെ ആദ്യത്തെ ‘ട്രില്യണയർ’ എന്ന ചരിത്ര നേട്ടവും വൈകാതെ മസ്കിനെ തേടിയെത്തും.

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല, ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ xAI തുടങ്ങി ഏഴ് പ്രമുഖ കമ്പനികളുടെ സ്ഥാപകനാണ് അദ്ദേഹം. 1971-ൽ ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്ക്, കാനഡയിലെ ക്വീൻസ് യൂണിവേഴ്‌സിറ്റിയിലും പിന്നീട് യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവേനിയയിലുമാണ് പഠനം പൂർത്തിയാക്കിയത്.

മസ്കിൻ്റെ വ്യക്തിജീവിതവും കുട്ടികളുടെ എണ്ണവും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അദ്ദേഹത്തിന് നിലവിൽ 12 മക്കളാണുള്ളത്.
ആദ്യ ഭാര്യ ജസ്റ്റിൻ വിൽസണിൽ 5 മക്കളുണ്ട്. ഇവരുടെ ആദ്യ കുട്ടി 10 ആഴ്ച പ്രായമുള്ളപ്പോൾ മരിച്ചുപോയി. ഗായിക ഗ്രൈംസുമായിട്ടുള്ള ബന്ധത്തിൽ 3 മക്കളുണ്ട്.
ന്യൂറാലിങ്ക് എക്സിക്യൂട്ടീവ് ശിവോൺ സിലിസുമായിട്ടുള്ള ബന്ധത്തിൽ 4 മക്കളുണ്ട്.
ഇതിൽ സ്ട്രൈഡർ എന്ന മകൻ്റെ പേരിനൊപ്പം ‘ശേഖർ’ എന്ന് ചേർത്തത് ഇന്ത്യൻ വംശജനായ നോബൽ സമ്മാന ജേതാവ് സുബ്രഹ്മണ്യൻ ചന്ദ്രശേഖറിനോടുള്ള ആദരസൂചകമായാണെന്ന് മസ്ക് വെളിപ്പെടുത്തിയിരുന്നു. നടി താലുല റൈലിയെ മസ്ക് രണ്ട് തവണ വിവാഹം കഴിച്ചെങ്കിലും ഇവർക്ക് കുട്ടികളില്ല.

Elon Musk’s rise has surprised the world; He alone has more assets than the combined wealth of 693 billionaires!.

More Stories from this section

family-dental
witywide