ഇറാൻ സംഘർഷം കനക്കുന്നതിനിടെ ഒസ്‌ലോയെ നടുക്കി സ്ഫോടനം; ലക്ഷ്യം യുഎസ് എംബസി, നോർവേയിൽ അതീവ ജാഗ്രത

ഒസ്‌ലോ: നോർവേ തലസ്ഥാനമായ ഒസ്‌ലോയിലെ അമേരിക്കൻ എംബസിക്ക് സമീപം ഞായറാഴ്ച പുലർച്ചെ ശക്തമായ സ്ഫോടനമുണ്ടായി. പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. എംബസി കോംപൗണ്ടിൻ്റെ കൗൺസിലർ സെക്ഷൻ പ്രവേശന കവാടത്തിലാണ് സ്ഫോടനം നടന്നതെന്ന് നോർവീജിയൻ പൊലീസ് സ്ഥിരീകരിച്ചു.

സ്ഫോടനത്തിൽ എംബസി കെട്ടിടത്തിന് ചെറിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സ്ഫോടനത്തിന് പിന്നാലെ വൻ പൊലീസ് സംഘം സ്ഥലത്തെത്തുകയും പ്രദേശം സുരക്ഷാ വലയത്തിലാക്കുകയും ചെയ്തു.

സ്ഫോടനത്തിൻ്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. നിലവിൽ എംബസി അധികൃതരുമായി ചേർന്ന് പൊലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. മിഡിൽ ഈസ്റ്റിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ എംബസിക്ക് നേരെയുണ്ടായ ഈ സ്ഫോടനം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

Explosion rocks Oslo amid escalating Iran tensions; US embassy targeted, Norway on high alert

More Stories from this section

family-dental
witywide