ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് എസ് ജയശങ്കർ; പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണ്ണായക നീക്കവുമായി ഇന്ത്യ

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാക്ച്ചിയുമായി ഫോണിൽ സംസാരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇരു നേതാക്കളും തമ്മിൽ നിർണ്ണായകമായ സംഭാഷണം നടന്നത്. സംഘർഷം പശ്ചിമേഷ്യയിലെ വലിയൊരു ഇന്ത്യൻ സമൂഹത്തെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ ഇടപെടൽ. എസ് ജയശങ്കർ തന്നെയാണ് എക്സിലൂടെ (X) ഇക്കാര്യം അറിയിച്ചതെങ്കിലും ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ ഈ ഫോൺ കോൾ എന്നതും ശ്രദ്ധേയമാണ്. ഇന്ന് ഉച്ചയോടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അനുശോചന പുസ്തകത്തിൽ ഒപ്പിടുകയും ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഖമനേയി വധത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നത് ഇന്ത്യക്ക് നാണക്കേടാണെന്ന പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് നയതന്ത്ര നീക്കങ്ങൾ സജീവമായത്.

മേഖലയിലെ സമാധാനം നിലനിർത്തുന്നതിനും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ചർച്ചകളാണ് നടന്നതെന്നാണ് സൂചന. അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ കൂടുതൽ അസ്ഥിരമാകുന്നതിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ഇന്ത്യ കൂടുതൽ വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്.

External Affairs Minister S Jaishankar Speaks with Iranian Counterpart Amid Growing Middle East Tension

Also Read

More Stories from this section

family-dental
witywide