
നോർത്ത് കരോലിന: ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ (ഐസിസ്) പിന്തുണച്ച് പുതുവത്സരാഘോഷത്തിൽ കൂട്ടക്കൊലയ്ക്ക് ആസൂത്രണം ചെയ്തതിന് അറസ്റ്റിലായ കൗമാരക്കാരന്റെ വീട്ടിൽ നിന്നും ചുറ്റിക, കത്തി, കൈയ്യെഴുത്ത് ആക്രമണ ഗൂഢാലോചന രേഖ എന്നിവ എഫ്ബിഐ ഉൾപ്പെടെ കണ്ടെടുത്തു.
അന്വേഷകരുടെ അഭിപ്രായത്തിൽ, നോർത്ത് കരോലിനയിൽ നിന്നുള്ള ക്രിസ്റ്റ്യൻ സ്റ്റർഡിവന്റ് എന്ന 18 കാരൻ ഒരു പലചരക്ക് കടയിലും ബർഗർ കിംഗ് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലും ആളുകളെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. 2022 മുതൽ എഫ്ബിഐയുടെ നിരീക്ഷണത്തിലായിരുന്നു ക്രിസ്റ്റ്യൻ. അന്ന് ഇയാൾ അയൽക്കാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാർ തന്നെ തടയുകയായിരുന്നു.
എന്നാൽ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഒരു രഹസ്യ ഏജൻ്റിനോടി ഐസിസ് അംഗമാണെന്ന് കരുതി പങ്കുവെച്ച വിവരങ്ങളിൽ നിന്നാണ് ഇയാൾ പിടിയിലായത്. തൻ്റെ ആക്രമണ വിവരങ്ങൾ ഇയാൾ വ്യക്തമാക്കിയതോടെയാണ് പിടി വീണത്. ഡിസംബർ പകുതിയോടെ നടന്ന സംഭാഷണത്തിനിടെ, ക്രിസ്റ്റ്യൻ ഐഎസിനോട് കൂറ് പ്രഖ്യാപിക്കുകയും “ഉടൻ ജിഹാദ് ചെയ്യാനുള്ള” തന്റെ പദ്ധതികൾ വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അദ്ദേഹം എഫ്ബിഐയുടെ മറ്റൊരു രഹസ്യ ഏജന്റിനെ കണ്ടുമുട്ടി അയാളും ഐഎസ് പങ്കാളിയാണെന്ന് കരുതി തൻ്റെ പദ്ധതികളെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞിരുന്നു.
ഡിസംബർ 29-ന് അധികാരികൾ യുവാവിൻ്റെ വീട് പരിശോധിച്ചപ്പോൾ, ‘ദി ന്യൂ ഇയേഴ്‌സ് അറ്റാക്ക് 2026’ എന്ന പേരിൽ ഒരു കൈയ്യെഴുത്ത് രേഖ കണ്ടെത്തി – കഴിയുന്നത്ര ആളുകളെ ആക്രമിക്കുക എന്ന തൻ്റെ ലക്ഷ്യത്തെക്കുറിച്ച് അതിൽ ക്രിസ്റ്റ്യൻ എഴുതിയിരുന്നു. മുസ്ലീങ്ങൾ അല്ലാത്തവർ, എൽജിബിടിക്യു വ്യക്തികൾ, ജൂതന്മാർ, ക്രിസ്ത്യാനികൾ തുടങ്ങിയ ഗ്രൂപ്പുകളെ ലക്ഷ്യം വയ്ക്കുന്നതിനെക്കുറിച്ചും കുറിപ്പുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
Fascinated by ISIS; planned a massacre, FBI seizes hammer and conspiracy document from 18-year-old’s home.










