ഫിഫ ലോകകപ്പ് : 16 വർഷത്തിന് ശേഷം ലോക കിരീടം സ്പാനിഷ് മണ്ണിലേക്ക്

ഫിഫ ലോകകപ്പ് 2026 മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം സ്പെയിൻ‌ ലോക കിരീടം സ്വന്തമാക്കി. 16 വർഷത്തിന് ശേഷം സ്പാനിഷ് മണ്ണിലേക്ക് കനകകിരീടം എത്തുകയാണ്. രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. ഇതോടെ പുരുഷ – വനിത ഫുട്ബോൾ ലോകകപ്പുകൾ ഒരേ സമയം നേടുന്ന ആദ്യ ടീമായി സ്പെയിൻ. ഫൈനലിൽ കടന്ന രണ്ടു തവണയും ലോക കീടീടം എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി. 2010 ലാണ് മുൻപ് സ്പാനിഷ് പട ലോകകപ്പ് ജേതാക്കളായത്.

120 മിനിറ്റ് വരെ നീണ്ട മത്സരത്തിൽ അർജന്റീന ശക്തരായ എതിരാളികൾ ആയെങ്കിൽ പോലും മത്സരത്തിൽ ഒരു നിമിഷം പോലും കനത്ത വെല്ലുവിളി ഉയർത്താൻ അവർക്കായില്ല. മത്സരത്തിന്റെ ചിത്രത്തിലേ അർജന്റീന ഉണ്ടായില്ല. മത്സരത്തിന്റെ തുടക്കം മുതൽ സ്പാനിഷ് തേരോട്ടമായിരുന്നു. 20 തവണയാണ് അർജന്റീനൻ ​ഗോൾമുഖത്ത് സ്പെയിൻ വെല്ലുവിളി ഉയർത്തിയത്. അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രതിരോധം മത്സരത്തിലെ 20–ാം ശ്രമത്തിലാണ് സ്പെയിൻ മറികടന്നത്.

117-ാം മിനിറ്റിൽ മെസ്സിയിലൂടെയാണ് മത്സരത്തിൽ ആദ്യമായി അർജന്റീന ഗോൾശ്രമം നടത്തിയത്. എന്നിൽആദ്യ പകുതിയും രണ്ടാം പകുതിയും അധിക സമയത്തും പന്ത് കൈവശം വെച്ച് സ്‌പെയിൻ അർജന്റീനയെ വെള്ളം കുടിപ്പിച്ചു. മെസ്സിക്ക് തിളങ്ങാനേ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ സ്‌പെയിൻ വൻ ആക്രമണങ്ങളാണ് അർജന്റീനിയൻ വലയിൽ നടത്തിയത്. ഗോൾ എന്ന് ഉറപ്പിച്ച നിരവധി അവസരങ്ങൾ സ്‌പെയിനിന്റെ ഭാഗത്ത് നിന്നുണ്ടായി. വൻമതിൽ പോലെ സുരക്ഷാ കവചം തീർത്ത ഗോൾ കീപ്പർ യമിലിയാനോ മാർട്ടിനസ് ആണ് അർജൻ്റീനക്കെതിരായ സ്പെയിൻ്റെ ഗോളുകളുടെ എണ്ണം തടഞ്ഞത്.

FIFA World Cup: World title returns to Spanish soil after 16 years.

More Stories from this section

family-dental
witywide