ഫൊക്കാന കൺവെൻഷൻ ചരിത്രത്തിലേക്ക്! രണ്ട് വേൾഡ് ഗിന്നസ്സ് ഉൾപ്പെടെ നിരവധി പ്രോഗ്രാമുകൾ കൽഹാരിയെ വിസ്മയിപ്പിക്കും

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: ഫൊക്കാന കൺവെൻഷൻ അമേരിക്കയിലെ ഒരു മാമാങ്ക വേദിയാവുകയാണ്. 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയോ ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവെൻഷനാണ് സാക്ഷിയാകുവാൻ പോകുന്നത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, കേരള ഗവർണർ, ന്യൂ ജേഴ്‌സി ഗവർണ്ണർ, പദ്മവിഭൂഷൺ അടൂർ ഗോപലകൃഷ്ണൻ, പദ്മശ്രീ എം എ യൂസഫലി, പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, കേരളത്തിലെ വിവിധ മന്ത്രിമാർ, എം പിമാർ, എം എൽ എമാർ, പ്രമുഖ സിനിമ താരങ്ങൾ ആയ നവ്യ നായർ, അന്നാ ബെൻ, പ്രൊഫ. ഗോപിനാഥ് മുതുകാട്, നാദിർഷാ, തുടങ്ങി നിരവധി പ്രമുഖർ സാക്ഷ്യം വഹിക്കുന്ന ഈ കൺവെൻഷനിൽ കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നും നിരവധി വിശിഷ്‌ടവ്യക്തികൾ പങ്കെടുക്കും.

ഗിന്നസ് വേൾഡ് റെക്കോർഡ്

രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ ആണ് ഈ കൺവെൻഷനിൽ അരങ്ങേറുന്നത്. ഗിന്നസ് ലോക റെക്കോർഡിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഈ സംരംഭം എങ്ങനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താം എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം. മോഹിനിയാട്ടത്തിൽ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് നേടുവാനാണ് ഫൊക്കാന ഈ കൺവെൻഷനിൽ ശ്രമിക്കുന്നത്. കേരളത്തിന് പുറത്തു ഇത് ആദ്യമായിരിക്കും മോഹിനിയാട്ടത്തിൽ ഒരു ഗിന്നസ് വേൾഡ് റെക്കോർഡിന് ശ്രമിക്കുന്നത്. ഏകദേശം 1000 ത്തിൽ അധികം നർത്തകികൾ പ്രമുഖ ഡാൻസ് ടീച്ചർ ആയ ഗുരു ബീനാ മേനോന്റെ നേതൃത്വത്തിൽ അമേരിക്കയിലെ പ്രമുഖ ഡാൻസ് ഗുരുക്കന്മാരെ ഉൾപ്പെടുത്തി നടത്തുന്ന ഈ പ്രോഗ്രാം വിസ്മയം ആകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഒരേ മോഹിനിയാട്ട വേഷത്തിൽ 1000 ത്തിൽ അധികം മങ്കമാർ മായകാഴ്ചകൾ ഒരുക്കുമ്പോൾ അമേരിക്കയിൽ മാത്രമല്ല ലോകത്തിൽ തന്നെ നാം ഒരു ചരിത്രം കൂടി രചിക്കുകയാണ്.

“FOKANA Mega Chenda – Panchari Melam Guinness World Record Attempt”

ചെണ്ടമേളത്തിന്റെ തനിമയും കേരളീയ പാരമ്പര്യത്തിന്റെ ആത്മാവും ഒരു തരി പോലും നഷ്ടപ്പെടാതെ, പഞ്ചാരി മേളത്തിൽ അമേരിക്കയിൽ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് കുറിക്കുബോൾ പ്രവാസി മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ കഴിയും. 500 ൽ അധികം ചെണ്ട വിദ്യാൻമാർ കേരളത്തിന്റെ അഭിമാനമായ പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെയും കലാമണ്ഡലം ശിവദസിന്റെയും നേതൃത്വത്തിൽ കേരളാ തനിമയോട് ഒരേ വേഷത്തിൽ, ഒരേ താളം തീർക്കുമ്പോൾ ഈ മഹാസംരംഭം ഒരു റെക്കോർഡിനായുള്ള പരിശ്രമം മാത്രമല്ല, മലയാളിയുടെ ഹൃദയമിടിപ്പായ ചെണ്ടമേളത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ഫൊക്കാനയുടെ ആത്മാർഥമായ പരിശ്രമത്തിന്റെ ഭാഗം കൂടിയാണ്. ഇതും ലോക റൊക്കോഡ് നേടും എന്ന കാര്യത്തിൽ യാതൊരുസംശയവും ഇല്ല.

ഫൊക്കാനയുടെ ആദ്യദിവസം പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ മാജിക്ക്‌ ഷോ

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍പ് അഴിച്ചുവെച്ച ഇന്ദ്രജാലക്കാരന്റെ കുപ്പായം ഗോപിനാഥ് മുതുകാട് ഒരിക്കൽ കൂടി അണിയുന്നു. മാജിക്കിൽ ആയിരങ്ങളെ അതിശയിപ്പിച്ച് മാജിക്കിന്റെ വിസ്മയ ലോകത്ത് നമ്മെ കൊണ്ടെത്തിക്കുന്ന മുതുകാടിന്റെ മാജിക് വിസ്മയം വീണ്ടും പ്രവാസി മലയാളികൾക്കായി ഫൊക്കാന കൺവെൻഷനിൽ അരങ്ങേറുമ്പോൾ അദ്ദേഹത്തിന്റെ ജാലവിദ്യകൾ ഒരിക്കൽ കൂടി കണ്ടും, അനുഭവിച്ചും അറിയുവാനുള്ള അവസരമാണ് ലഭിക്കുന്നത്.

ഫൊക്കാനാ ഫിലിം അവാർഡ്

ഫൊക്കാന കൺവെൻഷന്റെ സമാപന സമ്മേളനത്തിന് ശേഷം നടത്തുന്ന ഫൊക്കാനാ ഫിലിം അവാർഡ് ഈ കൺവെൻഷന്റെ ഒരു ഹൈലൈറ്റ് കൂടിയാണ്. കേരളത്തിലെ സിനിമാ മേഖലയിൽ നിന്നും പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ഈ അവാർഡ് നൈറ്റിൽ നവ്യ നായർ, സിദ്ധിക്ക്, അന്നാ ബെൻ, നാദിർഷ തുടങ്ങി ഒരു ഡസനിൽ അധികം സിനിമ താരങ്ങൾ പങ്കെടുക്കുന്നു. കൺവെൻഷന്റെ രണ്ടാം ദിവസം അമേരിക്കയിലെ പ്രമുഖ കലാകാരൻമാരെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന ഈവനിങ് ഷോ അമേരിക്കയിലെ നമ്മുടെ ടാലന്റുകളെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് നടത്തുന്നത്. നമ്മുടെ ഇടയിൽ വളരെ അധികം കഴിവുകൾ ഉള്ള കലാകാരമാർ ഉണ്ട് അവർക്ക് അവസരം ഒരുക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം.

ഫൊക്കാന കൺവെൻഷന്റെ തുടക്കം

ചെണ്ടയിലുടെ വിസ്മയം തീർക്കുന്ന പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ നേതൃത്വത്തിൽ 200 പേരുടെ പഞ്ചാരിമേളത്തോടെയുള്ള പ്രൊസഷനോട് തുടങ്ങുന്ന കൺവെൻഷൻ സുഹൈഡ് കുക്കുവിന്റെ നേതൃത്വത്തിൽ 100 ൽ അധികം ഡാൻസേഴ്‌സിന്റെ ഓപ്പണിങ് ഡാൻസ് കൺവെൻഷനെ അവസ്മരണീയമാക്കും. ഓഗസ്റ്റ് 7 രാവിലെ 8 മണിക്ക് ഫൊക്കാനയുടെ ജനറൽ ബോഡിയും അതിന് ശേഷം ഫൊക്കാന ഇലക്ഷൻ പ്രോസസ്സ്, ഫൊക്കാന യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിങ് ബി കോമ്പറ്റീഷൻ, സാഹിത്യ സമ്മേളനം, സാഹിത്യ അവാർഡുകൾ, മീഡിയ സെമിനാർ, ഹെൽത്ത് സെമിനാർ, മിസ്റ്റർ മെൻ, മലയാളീ മങ്ക എന്നീ പരിപാടികളും അരങ്ങേറും.

ഓഗസ്റ്റ് 8 ന് രാവിലെ മുതൽ ഫൊക്കാനയുടെ പ്രീസ്റ്റീജിസ് പ്രോഗ്രമായ മിസ്സ് ഫൊക്കാന, അമേരിക്കയിലെ പ്രമുഖ ബിസ്സിനെസ്സ് കരോടൊപ്പം ബിസിനസ്സ് മീറ്റിങ്ങ് ആൻഡ് ലഞ്ച് വിത്ത് പദ്മശ്രീ എം എ യൂസഫലി. മൂന്ന് മണിമുതൽ പഞ്ചാരിമേളത്തിൽ ഗിന്നസ്സ് റെക്കോർഡ്, 4 മണി മുതൽ മോഹിനിയാട്ടത്തിൽ ഗിന്നസ് വേൾഡ് റെക്കോഡ്. 6 മണി മുതൽ ഫൊക്കാന കൺവെൻഷൻ ക്ലോസിങ് സെറിമണി. അതിന് ശേഷം ഫൊക്കാന ഫിലിം അവാർഡ് തുടങ്ങി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അങ്ങനെയങ്ങനെ കൺവെൻഷനെ വർണ്ണാഭമാക്കാൻ ഒട്ടനവധി പരിപാടികളാണ് തയ്യാറെടുക്കുന്നത്.

ഏതെങ്കിലും പ്രവാസി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൺവെൻഷന് എട്ട് മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത്. ഇപ്പോഴും രജിസ്റ്റർ ചെയ്യുവാൻ വളരെ അധികം ആളുകൾ മുന്നോട്ട് വരുന്നുണ്ട്. റൂമുകളുടെ അപര്യാപ്‍തയാണ് കൂടുതൽ രജിസ്ട്രേഷനുകൾക്ക് തടസമാകുന്നത്. എങ്കിലും 4000 അധികം ആളുകളെ ഈ കൺവെൻഷനിൽ പ്രതീക്ഷിക്കുന്നുണ്ട്.

ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ

ഇത്‌ ഫൊക്കാനയുടെ ചരിത്രത്തിലെ സുവർണ്ണ നിമിഷം തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്റർനാഷണൽ കൺവെൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് ഭാഗമാകുവാനും ഇത് അനുഭവിച്ചു അറിയുവാനും നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നതിനോടൊപ്പം. ഇന്നുവരെ അമേരിക്കയിലെ ഒരു പ്രവാസി സംഘടനകളോ, മതസംഘടനകളോ കണ്ടിട്ടും, കേട്ടിട്ടും ഇല്ലാത്ത തരത്തിലുള്ള ഒരു കൺവെൻഷൻ ആയിരിക്കും ഇത്. ഈ ചരിത്ര നിമിഷത്തിൽ ഇതിൽ പങ്കാളിയാകുമ്പോൾ നിങ്ങളും ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ഈ ചരിത്ര മുഹൂർത്തത്തെ നമുക്ക് വണ്ണാഭമാക്കാം…

FOKANA Convention to scripts history: Two World Guinness records and major cultural events to illuminate Kalahari

More Stories from this section

family-dental
witywide