
ഡാളസ്, ടെക്സസ്: ഈ വരുന്ന ഫോമാ ഇലക്ഷനിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാത്യു വർഗീസീനും ടീം അംഗങ്ങളായ അനു സ്കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രെഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡെന്റ്), രേഷ്മ രഞ്‌ജൻ (ജോയിന്റ് സെക്രട്ടറി) എന്നിവർക്കും ഡാളസ് മലയാളികൾ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.
വിശ്വാസ്യത, സത്യസന്ധത, ഉത്തരവാദിത്വം, സുതാര്യത എന്നീവ മുൻനിർത്തി പ്രവർത്തിച്ചു ഫോമയെ ഉന്നത ശ്രേണികളിൽ എത്തിക്കും എന്ന ദൃഢ പ്രതിജ്ഞയുമായി പ്രവർത്തിക്കുന്ന ടീം പ്രോമിസിന് ഡാളസ് മലയാളികളുടെ മുഴുവൻ പിന്തുണയും വാഗ്ദാനം ചയ്തു. പ്രത്യേകിച്ചും ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി രേഷ്മ രഞ്ജൻ ടീം പ്രോമിസിൻറെ ഭാഗമാകുക കൂടിയായപ്പോൾ അത് പൂർവ്വാധികം ശക്തമായി.
ഫോമാ റീജിയണൽ വൈസ് പ്രസിഡണ്ട് ബിജു ലോസൻ, ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജൂഡി ജോസ്, ട്രെഷറർ സൈജു അത്തിക്കളം, ബോർഡ് ചെയർമാൻ ഡെക്സ്റ്റർ, കമ്മറ്റി അംഗങ്ങളായ ജ്യോതി അമൃത, ബിനു കാലുംകൽ, നോർത്ത് ടെക്സാസ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് ഷാജി ആലപ്പാട്ട്, സെക്രട്ടറി ലിൻഡ സുനി, ട്രെഷറർ വിനോദ് കൊണ്ടൂർ, ജോയിന്റ് സെക്രട്ടറി ഷെല്ലി തോമസ്, ജോയിന്റ് ട്രെഷറർ മധു ജോസഫ്, കൾച്ചറൽ-ആർട് സെക്രട്ടറി അബിൻ റോയ്, കമ്മിറ്റി മെമ്പർ അബീഷ് ആൻഡ്രൂസ് എന്നിവർ സ്വീകരണ യോഗത്തിൽ ആശംസകളർപ്പിച്ചു.
Fomaa election: Team Promise gets a big welcome in Dallas















