
ലോക മലയാളി സംഘടനയായ ഫോമയുടെ കേരള കൺവെൻഷന് കോട്ടയത്ത് ഇന്ന് തുടക്കം. കോട്ടയം വിൻഡ്‌സർ കാസിൽ ഹോട്ടലിൽ നടക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന സമ്മേളനത്തിൽ മലയാളത്തിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
കൺവെൻഷന്റെ ഭാഗമായി വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ജനുവരി 3-ന് ചങ്ങനാശേരി കുറിച്ചിയിൽ മെഡിക്കൽ ക്യാമ്പോടെ പരിപാടികൾക്ക് തുടക്കമായി. ജനുവരി 5-ന് പിറവത്ത് വച്ച് 750 നിർധന വിധവകൾക്ക് വസ്ത്രവും ഭക്ഷണക്കിറ്റും ധനസഹായവും നൽകുന്ന ‘അമ്മയോടൊപ്പം’ പദ്ധതി നടപ്പിലാക്കി. ജനുവരി 9-ന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ഫോമയുടെ പ്രവാസി സൗഹൃദം വിളിച്ചോതുന്ന വിവിധ ചാരിറ്റി പ്രോഗ്രാമുകളും നടക്കും. ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ സംഗമം പ്രവാസി മലയാളി സംഘടനകളുടെ ചരിത്രത്തിലെ സുപ്രധാന ഏടായി മാറും.
സാംസ്‌കാരിക പരിപാടികൾക്ക് പുറമെ വിനോദത്തിനും ബിസിനസ് ആശയങ്ങൾക്കും കൺവെൻഷൻ വേദിയൊരുക്കുന്നുണ്ട്. ജനുവരി 10-ന് കുട്ടനാടൻ ഭക്ഷണവും കലാരൂപങ്ങളും കോർത്തിണക്കി വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് യാത്ര സംഘടിപ്പിക്കും. കൺവെൻഷന്റെ സമാപന ദിവസമായ ജനുവരി 11-ന് എറണാകുളം ഗോകുലം പാർക്കിൽ വച്ച് ബിസിനസ് മീറ്റ് നടക്കും. ഫോമയുടെ മുൻനിര ഭാരവാഹികളായ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ, ബൈജു വർഗീസ്, സിജിൽ പാലക്കലോടി, ഷാലൂ പുന്നൂസ് തുടങ്ങിയവർ കൺവെൻഷന്റെ വിജയത്തിനായി അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി വരികയാണ്. കേരള കൺവെൻഷൻ ചെയർമാനായി പീറ്റർ കുളങ്ങര പ്രവർത്തിക്കുന്നു.
അമേരിക്കയുടെയും കാനഡയുടയും വിവിധഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും നിരവധി ആളുകൾ രജിസ്റ്റർ ചെയ്യുവാൻ മുന്നോട്ടു വന്നിട്ടുണ്ട്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ, രാഷ്ട്രീയ പ്രവർത്തകർ,സാമുദായിക സാംസ്‌കാരിക പ്രവർത്തകർ എന്നിവർ കേരള കൺവെൻഷൻ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടുവാൻ അണിചേരുന്നു
സൂപ്പർസ്റ്റാറുകളുടെ കലാപ്രകടനങ്ങൾ കേരള കൺവെൻഷന് ജനശ്രദ്ധ പിടിച്ചുവാൻ കാരണമാകും.
FOMAA Kerala convention begins in Kerala














