
മിഷിഗൺ: യുഎസിലെ മിഷിഗണിലെ ഡിയർബോണിലുള്ള ഫോർഡ് മോട്ടോർ കമ്പനിയുടെ പ്ലാൻ്റ് സന്ദർശിക്കുകയായിരുന്നു പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അപ്പോഴാണ് ഒരു ജീവനക്കാരൻ അമേരിക്കൻ ട്രംപിനെ ‘പിഡോഫൈൽ പ്രൊട്ടക്ടർ’ (ബാല ലൈംഗിക കുറ്റവാളിയെ സംരക്ഷിക്കുന്നവൻ) എന്ന് ഉറക്കെ വിളിച്ചത്. തന്നെ അധിക്ഷേപിച്ച തൊഴിലാളിക്ക് നേരെ ട്രംപ് നടുവിരൽ ഉയർത്തിക്കാട്ടുകയും അസഭ്യം പറയുകയും ചെയ്തു. ട്രംപ് എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും പ്രചരിക്കുന്ന വീഡിയോകളിൽ നിന്നും അദ്ദേഹം ആംഗ്യം കാണിച്ചത് വ്യക്തമായി കാണാം. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫോർഡിന്റെ റിവർ റൂഷ് കോംപ്ലക്സിൽ ട്രംപ് പര്യടനം നടത്തുന്നതിനിടെയാണ് ഈ സംഭവമുണ്ടായത്.
WATCH: Trump says “FUCK YOU” and Middle Fingers a Ford Worker who screams “Pedophile Protector”.
— Spencer Hakimian (@SpencerHakimian) January 13, 2026
pic.twitter.com/pKD87iUiKe
ലൈംഗികമായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരെ സംരക്ഷിക്കുകയോ അവരുടെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയോ ചെയ്യുന്ന ഒരാളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ‘പെഡോഫൈൽ പ്രൊട്ടക്ടർ’. ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുന്നതിലുള്ള കാലതാമസം ചൂണ്ടിക്കാട്ടിയാണ് തൊഴിലാളിയുടെ ഭാഗത്തുനിന്നും ഈ വിളി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അക്രമാസക്തനായി നിലവിളിച്ച ഒരാൾക്ക് പ്രസിഡന്റ് നൽകിയ കൃത്യമായ മറുപടിയാണ് ഇതെന്നും ട്രംപിന്റെ നടപടി ഉചിതമായിരുന്നുവെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചുങ് പ്രതികരിച്ചു. അതേസമയം ജീവനക്കാരനെതിരെ ഫോർഡും രംഗത്തെത്തി. തങ്ങളുടെ പ്ലാന്റിൽ നടന്ന ഇത്തരം മോശം പെരുമാറ്റങ്ങളെ അംഗീകരിക്കുന്നില്ലെന്നും അച്ചടക്ക ലംഘനങ്ങൾക്കെതിരെ ഔദ്യോഗികമായ നടപടികൾ സ്വീകരിക്കുമെന്നും ഫോർഡ് വക്താവ് വ്യക്തമാക്കി.
Ford employee shouts ‘pedophile protector…’ at Trump, he reacted with middle finger.















