മിനസോട്ടയിലെ പള്ളിയിലെ ഐസിഇ വിരുദ്ധ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മുൻ സിഎൻഎൻ അവതാരകൻ അറസ്റ്റിൽ, ത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

വാഷിംഗ്ടൺ: ജനുവരി 18-ന് മിനസോട്ടയിലെ സെൻ്റ് പോളിലുള്ള സിറ്റീസ് ചർച്ചിൽ നടന്ന ഐസിഇ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുൻ സിഎൻഎൻ അവതാരകൻ ഡോൺ ലെമൺ അറസ്റ്റിലായി. പ്രതിഷേധം ഡോൺ ലെമൺ റിപ്പോർട്ട് ചെയ്തിരുന്നു. പള്ളിയിലെ പാസ്റ്റർമാരിൽ ഒരാൾ ഐസിഇ (ICE) ഉദ്യോഗസ്ഥനാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.

നിലവിൽ സ്വതന്ത്ര പത്രപ്രവർത്തകനായി ജോലി ചെയ്യുന്ന ലെമണെ വ്യാഴാഴ്ച ഫെഡറൽ ഏജന്റുമാർ കസ്റ്റഡിയിലെടുത്തതായി അദ്ദേഹത്തിൻ്റെ അഭിഭാഷകൻ അബ്ബെ ലോവൽ അറിയിച്ചു. “ഈ കുറ്റാരോപണങ്ങളെ ഡോൺ കോടതിയിൽ ശക്തമായും സമഗ്രമായും നേരിടും,” ലോവൽ പ്രതികരിച്ചു. ബലപ്രയോഗത്തിലൂടെ ഒരാളുടെ ഭരണഘടനാപരമായ മൗലികാവകാശം ലംഘിക്കാൻ ശ്രമിച്ചു എന്നാരോപിച്ച്, “അവകാശങ്ങൾ നിഷേധിക്കാനുള്ള ഗൂഢാലോചന”, ആരാധനാലയത്തിലേക്കുള്ള പ്രവേശനം തടയുന്നത് നിരോധിക്കുന്ന “ഫേസ് ആക്ട് (FACE Act) ലംഘനം” എന്നീ കുറ്റങ്ങളാണ് ലെമണെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് വ്യക്തമാക്കി. നിലവിൽ 59-കാരനായ ഡോൺ ലെമണെ കോടതി ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. ഫെബ്രുവരി 9-ന് മിനിയാപൊളിസിലെ ഫെഡറൽ കോടതിയിൽ അദ്ദേഹം ഹാജരാകേണ്ടതുണ്ട്.

താൻ ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ എന്ന നിലയിൽ അവിടെ റിപ്പോർട്ടിംഗിനായി എത്തിയതാണെന്നും പ്രതിഷേധത്തിന്റെ ഭാഗമല്ലെന്നും ഡോൺ ലെമണും അദ്ദേഹത്തിന്റെ അഭിഭാഷകനും വ്യക്തമാക്കി. പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് മാധ്യമ സംഘടനകൾ വിമർശിച്ചു.

Former CNN anchor arrested while covering anti-ICE protest at Minnesota church

More Stories from this section

family-dental
witywide