മുൻ സിപിഐഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് വി.ഡി സതീശൻ

സിപിഐഎം കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഐഎമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി പാർട്ടി വിട്ട് കോണ്‍ഗ്രസില്‍. കോൺഗ്രസിന്റെ സമര വേദിയിലെത്തിയ ഐഷ പോറ്റിയെ വി ഡി സതീശൻഷാൾ അണിയിച്ച് സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര സീറ്റ് ഐഷ പോറ്റിയ്ക്ക് കോൺഗ്രസ് നൽകാനും ധാരണയായി എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, കഴിഞ്ഞ കുറച്ചുകാലമായി സിപിഐഎം നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു ഐഷ പോറ്റി. പാര്‍ട്ടി പരിപാടികളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയായിരുന്ന ഐഷ പോറ്റി പാര്‍ട്ടി ചുമതലകളില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്നും മാറുന്നുവെന്നായിരുന്നു അവര്‍ നേതൃത്വത്തെ അറിയിച്ചത്.

എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതും, വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം പോലുള്ള ഏതെങ്കിലും പദവികള്‍ നല്‍കുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചതുമാണ് ഐഷ പോറ്റിയെ സിപിഎമ്മിൽ നിന്ന് വിടാൻ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

Former CPIM MLA Aisha Potti joined in Congress; V D Satheesan received her and formally inducted her into the Congress

More Stories from this section

family-dental
witywide