ഗണേഷ് വിവാദത്തിൽ നാണംകെട്ടത് മുഖ്യമന്ത്രി; രാജി ചോദിച്ചുവാങ്ങണമെന്നും സതീശൻ, ‘അതിജീവിത’ കപ്പ് ഉയർത്താൻ ഇനി അവകാശമില്ല

മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. ഈ സംഭവത്തിൽ നാണംകെട്ടത് ഗണേഷ് കുമാറല്ല, മറിച്ച് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പരിഹസിച്ചു. അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കപ്പ് ഇനി മുഖ്യമന്ത്രി ഉയർത്തിക്കാട്ടരുത്. അത് യുഡിഎഫിന്റെ വരാനിരിക്കുന്ന പ്രചാരണ ചിത്രമായി മാറുമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീ സുരക്ഷയെ കുറിച്ച് മിണ്ടാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇക്കാര്യത്തിൽ അടിയന്തരമായി കേസെടുത്ത് പോലീസ് അന്വേഷണം നടത്തണം. ഗണേഷ് കുമാറിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഗണേഷിനെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നപ്പോൾ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടത് ഇതേ പിണറായി വിജയനായിരുന്നുവെന്നും സതീശൻ ഓർമ്മിപ്പിച്ചു. വാക്കും പ്രവൃത്തിയും ഒന്നാണെന്ന് കോൺഗ്രസ് തെളിയിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിലൂടെ മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങൾക്ക് മുൻപിൽ തുറന്നു കാട്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമനടപടികളുമായി മുന്നോട്ട് പോകുന്നത് ബിന്ദു മേനോന്റെ വ്യക്തിപരമായ കാര്യമാണ്. എന്നാൽ ഒരു കുറ്റം നടന്നുവെന്ന് അറിഞ്ഞാൽ പോലീസ് സ്വീകരിക്കേണ്ട നടപടികൾ എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും സതീശൻ പറഞ്ഞു. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

V.D. Satheesan slams CM over Ganesh Kumar controversy; demands immediate resignation

More Stories from this section

family-dental
witywide