
പുണെ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുരേഷ് കൽമാഡി (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ 3.30-ഓടെ പുണെയിലായിരുന്നു അന്ത്യം. പുനെയിലെ ദീനാനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം വൈകിട്ട് 3.30-ന് പുനെയിലെ വൈകുണ്ഠ് ശ്മശാനത്തിൽ നടക്കും.
മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രി, പുനെയിൽ നിന്നുള്ള ലോക്സഭാംഗം, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2010-ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സംഘാടക സമിതി അധ്യക്ഷനായിരുന്ന അദ്ദേഹം ഏറെ വിവാദങ്ങളിൽപ്പെട്ടിരുന്നു. ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അന്വേഷണത്തിനു വിധേയനാവുകയും തുടർന്ന് 2011 ഏപ്രിലിൽ അറസ്റ്റിലാവുകയും ചെയ്തു. ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽനിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.
former Union minister Suresh Kalmadi passed away












