
വാഷിംഗ്ടൺ: എട്ടുവയസുകാരി വളർത്തുമകളെ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തി വളർത്തമ്മയും കാമുകനും. വാഷിംഗ്ടൺ സ്വദേശിയായ മാൻഡി മില്ലർ (36), കാമുകൻ അലക്സാണ്ടർ കുർമോയറോവ് (31) എന്നിവരാണ് മീല മില്ലറെന്ന മകളെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്ത് കൊലപ്പെടുത്തിയത്. ഇരുവരും മൃതദേഹത്തോടൊപ്പം മൂന്നുമാസം കഴിയുകയും ചെയ്തു.
കുട്ടി അനുസരണക്കേട് കാണിക്കുമ്പോൾ സിപ്പ് ടൈകൾ ഉപയോഗിച്ച് കെട്ടിയിടുകയും ചുറ്റിക കൊണ്ട് കാൽവിരലുകളിൽ അടിക്കുകയും ചെയ്തിരുന്നു. ഭക്ഷണവും വെള്ളവും നൽകാതെ കുട്ടിയെ പട്ടിണിക്കിട്ടു. മരിക്കുമ്പോൾ വെറും 26 പൗണ്ട് (ഏകദേശം 11.7 കിലോ) മാത്രമായിരുന്നു കുട്ടിയുടെ ഭാരം.
2022 സെപ്റ്റംബറിൽ കുട്ടി മരിച്ചെങ്കിലും, കുട്ടിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനെന്ന വ്യാജേന ഇവർ മൂന്ന് മാസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ചു.
ഡിസംബർ മാസത്തിൽ മൃതദേഹം ഒരു പെട്ടിയിലാക്കി യു-ഹോൾ ട്രെയിലറിൽ കടത്തി സൗത്ത് ഡക്കോട്ടയിലെ ഒരു ശ്മശാനത്തിൽ എത്തിച്ചു. എന്നാൽ മതിയായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്ന് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഈ കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അമ്മ മാൻഡി മില്ലറെ 2026 ഫെബ്രുവരിയിൽ 32 വർഷത്തെ തടവിന് ശിക്ഷിച്ചു. കാമുകനായ കുർമോയറോവിൻ്റെ ശിക്ഷാവിധി ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Foster mother and boyfriend starve and torture eight-year-old foster daughter to death















