ജോർജിയയിലെ ജയിലിൽ സംഘർഷം; മൂന്ന് തടവുകാർ കൊല്ലപ്പെട്ടു, ജയിൽ ഉദ്യോഗസ്ഥനും 12 തടവുകാർക്കും പരിക്ക്

വാഷിംഗ്ടൺ: ജോർജിയയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് ജയിലിൽ ഞായറാഴ്ച ഉണ്ടായ കനത്ത സംഘർഷത്തിൽ മൂന്ന് തടവുകാർ കൊല്ലപ്പെടുകയും ഒരു ജയിൽ ഉദ്യോഗസ്ഥനും 12 തടവുകാർക്കും പരിക്കേൽക്കുകയും ചെയ്തു. അഹ്മോദ് ഹാച്ചർ (23), ജിമ്മി ട്രാമൽ (42), ടെഡി ജാക്സൺ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജയിൽ ഉദ്യോഗസ്ഥനെയും 12 തടവുകാരെയും പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അറ്റ്ലാൻ്റയിൽ നിന്ന് ഏകദേശം 135 മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഡേവിസ്ബോറോയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് ജയിലിലാണ് സംഘർഷമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1:30-ഓടെ സന്ദർശകർ എത്തുന്ന സമയത്താണ് തടവുകാർക്കിടയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. തടവുകാർക്കിടയിലുള്ള ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തെത്തുടർന്ന് ജയിൽ അധികൃതർ സുരക്ഷ ശക്തമാക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Georgia prison riot: Three inmates killed, prison officer and 12 inmates injured

More Stories from this section

family-dental
witywide