ഗിലെയ്ൻ മാക്സ്വെൽ… എപ്‌സ്റ്റീൻ്റെ തെറ്റിയ വഴിയിലെ ‘ഗേൾഫ്രണ്ട്’

വാഷിംഗ്ടൺ: അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ്റെ മുൻ കാമുകിയും അടുത്ത സഹായിയുമായിരുന്നു ഗിലെയ്ൻ മാക്സ്വെൽ. 1990-കളുടെ തുടക്കത്തിലാണ് ഇവർ അടുപ്പത്തിലാകുന്നത്. പിന്നീട് ദീർഘകാലം അദ്ദേഹത്തിൻ്റെ ബിസിനസ് കാര്യങ്ങളിലും വ്യക്തിജീവിതത്തിലും മാക്സ്വെൽ നിർണായക പങ്കുവഹിച്ചു.  1991-ൽ പിതാവിൻ്റെ മരണശേഷം ന്യൂയോർക്കിലേക്ക് മാറിയപ്പോഴാണ് ഇവർ എപ്‌സ്റ്റീനുമായി പരിചയപ്പെടുന്നത്.

പ്രശസ്ത പത്രമാധ്യമ ഉടമയായിരുന്ന റോബർട്ട് മാക്സ്വെല്ലിന്റെ മകളായ ഇവർ ഒരു കാലത്ത് അറിയപ്പെടുന്ന സോഷ്യലൈറ്റായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനായി എപ്‌സ്റ്റീന് എത്തിച്ചുകൊടുത്തു എന്നതായിരുന്നു ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. എപ്‌സ്റ്റീൻ്റെ ലൈംഗിക കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ നിർണായക പങ്കുവഹിച്ച ‘ഗേറ്റ്‌കീപ്പർ’ എന്നാണ് കോടതി ഇവരെ വിശേഷിപ്പിച്ചത്. സമീപകാലത്ത് എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പരസ്യപ്പെടുത്തിയതോടെ ഗിസ്ലെയ്ൻ മാക്സ്വെൽ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. 

ലൈംഗികക്കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി 2021-ൽ കോടതി ഇവരെ കുറ്റക്കാരിയായി വിധിക്കുകയും 20 വർഷത്തെ തടവുശിക്ഷ നൽകുകയും ചെയ്തു.
നിലവിൽ അവർ ഫ്ലോറിഡയിലെ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. ജെഫ്രി എപ്‌സ്റ്റീൻ്റെ ലൈംഗിക അതിക്രമങ്ങൾക്ക് പെൺകുട്ടികളെ കണ്ടെത്തുകയും അവരെ ഒരുക്കിയെടുക്കുകയും ചെയ്യുന്നതിൽ മാക്സ്വെൽ പ്രധാന പങ്കുവഹിച്ചു എന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തുകയും അവരെ ഇതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നതും ഗിസ്‌ലെയ്ൻ ആയിരുന്നു. എപ്‌സ്റ്റീൻ്റെ ലൈംഗിക ആവശ്യങ്ങൾക്കായി പെൺകുട്ടികളെ കണ്ടെത്തുകയും അവരുമായി സൗഹൃദം സ്ഥാപിച്ച് ഇവർ വിശ്വാസം നേടിയെടുക്കുകയും ചെയ്തിരുന്നു. മാക്സ്‌വെല്ലാണ് തങ്ങളെ എപ്‌സ്റ്റീൻ്റെ അടുത്തേക്ക് എത്തിച്ചതെന്നും അതിക്രമങ്ങൾക്ക് വഴിയൊരുക്കിയതെന്നും നിരവധി ഇരകൾ കോടതിയിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Ghislaine Maxwell… Epstein’s ‘girlfriend’

More Stories from this section

family-dental
witywide