സ്വർണവിലയിൽ ഇന്നും വലിയ ഇടിവ്; പവന് ഒറ്റയടിക്ക് 3,680 രൂപ കുറഞ്ഞ് 1,13,240 രൂപയിലേക്ക്

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വലിയ ഇടിവ് രേഖപ്പെടുത്തി. ഒറ്റയടിക്ക് 3,680 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,13,240 രൂപയായി താഴ്ന്നു. ഗ്രാമിന് 460 രൂപ കുറഞ്ഞ് 14,155 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വർണം ഗ്രാമിന് 376 രൂപ കുറഞ്ഞ് 11,582 രൂപയായും പവന് 3,008 രൂപ കുറഞ്ഞ് 92,656 രൂപയായും താഴ്ന്നു.

ഇന്നലെ രാവിലെ പവന് അയ്യായിരത്തോളം രൂപ വർധിച്ചിരുന്നുവെങ്കിലും ഉച്ചയോടെ വില കുറയുന്ന പ്രവണതയാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പും ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് നിലവിലെ ഈ വലിയ വിലക്കുറവിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവന് സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നല്കണം.

Gold prices continue to fall.

More Stories from this section

family-dental
witywide