ഗവർണർ തിരഞ്ഞെടുപ്പ്; ന്യൂയോർക്കിൻ്റെ മനസിൽ മംദാനിയോ? കാത്തി ഹോക്കലിന് നൽകിയ പിന്തുണയിൽ ചർച്ചകൾ സജീവം

ന്യൂയോർക്ക്:  ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ച് മൂന്ന് മാസത്തിന് ശേഷം, സൊഹ്‌റാൻ മംദാനി വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദുവായി മാറുകയാണ്. ന്യൂയോർക്ക് ഗവർണർ തിരഞ്ഞെടുപ്പ് ചർച്ചകളിൽ സൊഹ്റാൻ മംദാനിയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. മേയറായ മംദാനി നേരിട്ട് മത്സരിക്കുന്നില്ലെങ്കിലും, നിലവിലെ ഗവർണർ കാത്തി ഹോക്കലിന് അദ്ദേഹം നൽകിയ പിന്തുണയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായത്.

നവംബറിൽ നടന്ന ചരിത്രപരമായ തിരഞ്ഞെടുപ്പിലൂടെ ന്യൂയോർക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറായി സൊഹ്റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. 2026 ജനുവരി 1-ന് അദ്ദേഹം സ്ഥാനമേറ്റു. ഈ വർഷം നടക്കാനിരിക്കുന്ന ഗവർണർ തിരഞ്ഞെടുപ്പിൽ കാത്തി ഹോക്കലിൻ്റെ വിജയത്തിനായി മംദാനി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാരായ തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന ഒരു ഭരണകൂടം ലക്ഷ്യമിട്ടാണ് ഈ സഖ്യം.

മംദാനിയുടെ പുരോഗമനപരമായ നിലപാടുകളും അദ്ദേഹത്തിന് യുവാക്കൾക്കിടയിലുള്ള വലിയ സ്വാധീനവും കാരണം, റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും വോട്ടർമാരും ഗവർണർ തിരഞ്ഞെടുപ്പ് ചർച്ചകളിൽ അദ്ദേഹത്തിൻ്റെ പേര് മുൻനിരയിൽ പരാമർശിക്കുന്നുണ്ട്.

സൗജന്യ പൊതുഗതാഗതം, താങ്ങാനാവുന്ന വാടക, അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ ശിശു സംരക്ഷണം തുടങ്ങിയ വിപ്ലവകരമായ പദ്ധതികളാണ് മംദാനി മുന്നോട്ട് വെക്കുന്നത്. നിലവിൽ ന്യൂയോർക്ക് രാഷ്ട്രീയത്തിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളിലൊരാളായി മംദാനി മാറിയിരിക്കുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ മുസ്ലീം, ദക്ഷിണേഷ്യൻ വംശജൻ എന്നീ ബഹുമതികൾ മംദാനിക്കുണ്ട്. പ്രശസ്ത ചലച്ചിത്ര സംവിധായിക ഇന്ത്യൻ വംശജ മീരാ നായരുടെയും എഴുത്തുകാരൻ മഹ്മൂദ് മംദാനിയുടെയും മകനാണ് അദ്ദേഹം.

Governor’s election; Is Mandani on the mind of New York? Discussions are active on the support given to Kathy Hockle

More Stories from this section

family-dental
witywide