”യുഎസിൻ്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് കൂടിയേ തീരു” , ഡെൻമാർക്കിന് ഒറ്റയ്ക്ക് ഈ പ്രദേശം സംരക്ഷിക്കാൻ കഴിയില്ല”

വാഷിംഗ്ടൺ: ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകുന്നത് രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ആവർത്തിച്ചു വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 2026 ജനുവരിയിൽ. തന്ത്രപ്രധാനമായ ആർട്ടിക് മേഖലയിൽ റഷ്യൻ, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം വർധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത്.

ആർട്ടിക് മേഖലയിലെ അമേരിക്കയുടെ പ്രതിരോധത്തിന് ഗ്രീൻലാൻഡ് കൂടിയേ തീരുവെന്നും ഡെൻമാർക്കിന് ഒറ്റയ്ക്ക് ഈ പ്രദേശം സംരക്ഷിക്കാൻ കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച വെനസ്വേലയിൽ യുഎസ് നടത്തിയ സൈനിക നീക്കത്തിന് പിന്നാലെയാണ് ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ താൽപ്പര്യം വീണ്ടും സജീവമാകുന്നത്. വെനസ്വേലയ്ക്ക് പിന്നാലെ ഗ്രീൻലാൻഡ് ആണോ ലക്ഷ്യമെന്ന ചോദ്യത്തിന്, അവർക്ക് കാര്യങ്ങൾ കണ്ടറിയാം എന്നായിരുന്നു ട്രംപിന്റെ മറുപടി.

അതേസമയം ഗ്രീൻലാൻഡിനെ യുഎസിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകാൻ ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെ ട്രംപ് പ്രത്യേക പ്രതിനിധിയായി നിയമിച്ചിട്ടുണ്ട്.

അതിനിടെ ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്നും മറ്റൊരു രാജ്യത്തെ പിടിച്ചെടുക്കാൻ അമേരിക്കയ്ക്ക് അവകാശമില്ലെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ വ്യക്തമാക്കിയിരുന്നു. ഇത്തരം ഭീഷണികൾ അവസാനിപ്പിക്കണമെന്ന് അവർ ട്രംപിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ട്രംപിന്റെ സഹായിയായ സ്റ്റീഫൻ മില്ലറുടെ ഭാര്യ കാറ്റി മില്ലർ, ഗ്രീൻലാൻഡിന് മുകളിൽ അമേരിക്കൻ പതാകയുള്ള ചിത്രം “SOON” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചത് വലിയ നയതന്ത്ര തർക്കങ്ങൾക്ക് കാരണമായിരുന്നു.

ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് ഇതിനകം തന്നെ നാറ്റോയുടെ (NATO) സുരക്ഷാ പരിധിയിൽ ഉൾപ്പെടുന്നതാണെന്ന് ഡാനിഷ് അധികൃതർ അമേരിക്കയെ ഓർമ്മിപ്പിച്ചു.

“‘Greenland is essential for US national security,’ Denmark cannot protect this region alone.”- said Trump

More Stories from this section

family-dental
witywide